പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച്‌ പിതാവ് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി..!!

കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളില്‍ മിക്കവാറും പ്രതിസ്ഥാനത്ത് ഉണ്ടാവുക അടുത്ത ബന്ധുക്കള്‍ തന്നെയാവും. പലപ്പോഴും അച്ഛനും സഹോദരന്മാരും പെണ്‍കുട്ടികളെ പീഡിപ്പിക്കപ്പെട്ടതിന് പിടിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ബീഹാറിലെ ഒരു പെണ്‍കുട്ടിക്ക് സ്വന്തം പിതാവില്‍ നിന്നാണ് പീഡനം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്.

ഡോക്ടർക്ക് മുന്നിലാണ് സ്വന്തം പിതാവിന്റെ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞത്. കടുത്തതലവേദനക്ക് ചികിത്സ തേടിയാണ് ദില്ലിയിലെ സഫ്ദര്‍ജ്ജ് ആശുപത്രിയില്‍ പതിനേഴ് വയസ്സുകാരിയായ പെണ്‍കുട്ടിയെത്തുന്നു. ഡോക്ടര്‍ വിശദമായി കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ പിതാവില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് പെണ്‍കുട്ടി പറയുന്നത്.

ബീഹാര്‍ സ്വദേശികളായ കുടുംബം പെണ്‍കുട്ടിയുടെ ചികിത്സയുടെ ഭാഗമായാണ് ദില്ലിയിലുള്ള സെന്‍ട്രല്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തുന്നത്. കര്‍ഷനായ പിതാവ് തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ അമ്മയും സഹോദരിയും ബിഹാറിലെ ഷിക്പുര ജില്ലയിലെ വീട്ടിലാണ് ഉള്ളത്

പിതാവില്‍ നിന്ന് പീഡങ്ങള്‍ ഉണ്ടാവന്‍ തുടങ്ങിയതിന് ശേഷമാണ് തനിക്ക് മൈഗ്രേന്‍ ആരംഭിച്ചതെന്ന് പെണ്‍കുട്ടി ഡോക്ടറോട് പറഞ്ഞു. ഉറങ്ങാന്‍ കിടന്നു കഴിഞ്ഞാല്‍ പിതാവ് വന്ന് എന്നെ ലൈംഗികാമായി പീഡിപ്പിക്കുന്നു. എതിര്‍ക്കാന് ശ്രമിച്ചാല്‍ പലപ്പോഴും മര്‍ദ്ദനം എല്‍ക്കേണ്ടി വരുന്നു. കഴിഞ്ഞകുറേ വര്‍ഷമായി ഇത് തുടര്‍ന്ന് വരികയാണെന്നും പെണ്‍കുട്ടി പറഞ്ഞു.

പീഡനത്തിനിടെ തന്റെ സ്വകാര്യചിത്രങ്ങള്‍ പിതാവ് ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. ഇത് അയാള്‍ സൂക്ഷിച്ചു വെച്ചിരിക്കുയാണ്. മൈഗ്രേന്‍ വരാനിടയാക്കിയ മാനസിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച് ഡോക്ടര്‍ അന്വേഷിച്ചപ്പോഴാണ് പിതാവില്‍ നിന്ന് നേരിടേണ്ടി വരുന്ന പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്ന് പറയുന്നത്.

പെണ്‍കുട്ടിയുടെ തുറന്ന പറച്ചിലിന് ശേഷം ഉടന്‍തന്നെ വിവരം പോലീസില് അറിയിച്ചു. പോലീസിന് മുന്നില്‍ പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബലാത്സംഘത്തിനും പോക്‌സോ ആക്ട് പ്രകാരവും ആണ് കേസ് എടുത്തിരിക്കുന്നത്.

രാജ്യത്ത് പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് എതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ 10 വര്‍ഷത്തിനിടെ 500 ശതമാനം വര്‍ദ്ധിച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ട് വന്നിരുന്നു. ഇന്ത്യയില്‍ 2006 ല്‍ 18,967 കുട്ടികളായിരുന്നു ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരായെങ്കില്‍ 2016 ല്‍ 1.06.958 ്ല്‍ എത്തിയെന്ന് റിപ്പോട്ടില്‍ വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*