വനിതാ സംഘടനയെ ‘പരിഹസിച്ചവരുടെ’ കൂട്ടത്തിൽ മമ്മൂട്ടിയും മോഹൻലാലും! ഇത്‌ പ്രതീക്ഷിച്ചതെന്ന് വനിതാ സംഘടനയും..!!

മലയാള സിനിമയിൽ ഒരു സ്ത്രീ സംഘടന രൂപം കൊണ്ടത് കൊച്ചിയിൽ യുവ നടി നേരിടേണ്ടി വന്ന ആക്രമണത്തെ മുൻ നിർത്തി സിനിമാ മേഖലയിൽ നടികൾ ഉൾപ്പെടുന്ന സ്ത്രീകൾക്ക് എതിരെ ഉണ്ടാകുന്ന ചൂഷണങ്ങളിൽ അവർക്ക് വേണ്ടി പ്രതികരിക്കുവാനും അവരുടെ ഉന്നമനത്തിന്‌ വേണ്ടി പ്രവർത്തിക്കുവാനും ആയിരുന്നു.

എന്നാൽ അമ്മ എന്ന താരസംഘടനയ്ക്കും അതിന്റെ ഭാരവാഹികൾക്കും അമ്മയിൽ നിന്നും വേറിട്ട് ഒരു വനിത സംഘടന രൂപം കൊണ്ടതിനോട് വിയോജിപ്പ് ഇല്ലാ എന്നു പുറമെ പറയുമ്പോഴും എതിർപ്പ് തന്നെ ആണെന്നതിന്‌ ഒരു തെളിവ് കൂടിയായിരുന്നു അമ്മ യുടെ മെഗാഷോ ആയ അമ്മമഴവില്ല്.

അമ്മയും വനിതാ സംഘടനയും തമ്മിൽ ഉള്ള ശക്തമായ ചേരിതിരിവ് ആരംഭിക്കുന്നത് ആക്രമണനത്തിന്‌ ഇരയായ നടിയ്ക്കൊപ്പം അമ്മ സംഘടന നിലകൊള്ളാത്തതിലെ വനിതകളുടെ പ്രതിഷേധത്തോട് കൂടി ആണെങ്കിലും പിന്നീട് അത് പല കാരണങ്ങൾ കൊണ്ടും നീണ്ടു പൊയ്ക്കോണ്ടേ ഇരുന്നു. ഇതിന്റെ പ്രതിഫലനം എന്നപോലെ അമ്മയുടെ മെഗാഷോയിൽ നിന്നും വനിത സംഘടന മാറിനിന്നു.

ഇതിനെല്ലാം പുറമേ അമ്മയുടെ മെഗാഷോയിൽ വനിതാ സംഘടനയെ പരസ്യമായി വിമർശിച്ചു കൊണ്ട് അവർ സ്കിറ്റും അവതരിപ്പിചിരിക്കുകയാണ്‌. താരരാജാക്കന്മാർ പോലും ഇതിൽ വനിതാ സംഘടനയെ വിമർശിക്കുവാൻ ഉണ്ടായിരുന്നു എന്നതാണ്‌ ഇതിലെ പ്രത്യേകത. കുക്കു പരമേശ്വരൻ, മഞ്ജു പിള്ള, അനന്യ, സുരഭി, തെസ്നിഖാൻ, പൊന്നമ്മ ബാബു എന്നീ നടിമാരോടൊപ്പം മോഹൻലാലും മമ്മൂട്ടിയും സിദ്ധിഖും ചേർന്നാണ്‌ പരോക്ഷമായി വനിത സംഘടനയെ വിമർശിച്ചത്.

സ്ത്രീ സുരക്ഷ എന്നും സ്ത്രീകളുടെ വസ്ത്രധാരണവും സ്ത്രീകളുടെ ശാരീരിക പ്രത്യേകതകൾ എന്നിവയെ ആണ്‌ പ്രധാനമായും ഈ സ്കിറ്റിലൂടെ ഇവർ വിമർശിച്ചത്. കസബ എന്ന സിനിമയിലെ സ്ത്രീവിരുദ്ധത തുറന്നു കാട്ടി മമ്മൂട്ടിയ്ക്ക് എതിരെ സംസാരിച്ച പാർവതിയേയും ഇവർ ഈ സ്കിറ്റിലൂടെ ട്രോളിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ മമ്മൂ​‍ട്ടിയേയും മോഹൻലാലിനേയും കാണുമ്പോൾ തന്നെ വശീകരിക്കപ്പെടുന്നവർ ആണ്‌ വനിതാ സംഘടനക്കാർ എന്നും അവർക്ക് സ്വന്തമായ അഭിപ്രായങ്ങളില്ലാത്തവർ ആണെന്നും ഇതിലൂടെ ഇവർ ചിത്രീകരിച്ചു.

എന്നാൽ ഇതൊന്നും ഞങ്ങളുടെ ശക്തിയേയോ അഭിപ്രായങ്ങളേയോ ഒരു രീതിയിലും ബാധിക്കുകയില്ല എന്നും ഇത് പ്രതീക്ഷിചിരുന്നതാണ്‌ എന്നും വനിതാ സംഘടന അംഗങ്ങളും വ്യക്തമാക്കി. ഈ പരിഹാസങ്ങളും കൂക്കുവിളികളും തങ്ങളുടെ ശക്തി കൂട്ടാൻ ആണ്‌ സഹായമാകുന്നത് എന്നും അവർ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*