വാട്ട്സ്ആപ്പിലെ ആ സന്ദേശം വ്യാജമാണ്; വെളിപ്പെടുത്തലുമായി…

ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വാ​ട്സ്ആ​പ്പി​ൽ ജെ​റ്റ് എ​യ​ർ​വേ​സ് അ​വ​രു​ടെ 25-ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് എ​ല്ലാ​വ​ർ​ക്കും ര​ണ്ടു വി​മാ​നടി​ക്ക​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ല്കു​ന്നു എ​ന്ന സ​ന്ദേ​ശം വ്യാജം. ഈ ​ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ ടി​ക്ക​റ്റ് ല​ഭി​ക്കും എ​ന്നു സൂ​ചി​പ്പി​ച്ച് ഒ​രു വെ​ബ്സൈ​റ്റ് അ​ഡ്ര​സും സ​ന്ദേ​ശ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദേ​ശം വൈ​റ​ലാ​യ​തോ​ടെ ജെ​റ്റ് എ​യ​ർ​വേ​സി​ന് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തേ​ണ്ടി​വ​ന്നു.

ഇ​ത്ത​ര​ത്തി​ൽ ഒ​രു ഓ​ഫ​റും ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ജെ​റ്റ് എ​യ​ർ​വേ​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു. പ​ര​ക്കു​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്, ഉ​പ​യോ​ക്താ​ക്ക​ൾ വി​ശ്വ​സി​ക്ക​രു​ത് എ​ന്നും ജെ​റ്റ് എ​യ​ർ​വേ​സ് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു. ക​മ്പ​നി ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്തെ​ങ്കി​ലും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യാ​ൽ അ​ത് ക​മ്പ​നി​യു​ടെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യോ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നും ജെ​റ്റ് എ​യ​ർ​വേ​സ് പു​റ​ത്തി​റ​ക്കി​യ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

വാട്സ്ആപ് സന്ദേശത്തിലുള്ള www.jetairways.com/ tickets എ​ന്ന ലിങ്കിൽ ക്ലി​ക്ക് ചെ​യ്താ​ൽ ക​മ്പ​നി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​നു പ​ക​രം മ​റ്റൊ​രു സൈ​റ്റി​ലേ​ക്കാ​ണു പ്ര​വേ​ശി​ക്കു​ന്ന​ത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*