വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കി വാട്ട്സ്ആപ്പ്…!!

വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരങ്ങള്‍ നല്‍കി വാട്ട്സ്ആപ്പ്. ഗ്രൂ​പ്പ് ആ​രം​ഭി​ച്ച അ​ഡ്മി​ന്‍​മാ​രെ പു​റ​ത്താ​ക്കാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളെ ത‌​ട​യു​ന്ന മാ​റ്റ​ങ്ങ​ളു​മാ​യി പു​തി​യ ഗ്രൂ​പ്പ് ചാ​റ്റ് ഫീ​ച്ച​ർ വാ​ട്സ്ആ​പ്പ് പു​റ​ത്തി​റ​ക്കി. ആ​ൻ​ഡ്രോ​യി​ഡ്, ഐ​ഓ​എ​സ് പ​തി​പ്പു​ക​ളി​ലാ​ണ് പു​തി​യ ഫീ​ച്ച​ർ എ​ത്തു​ക​യെ​ന്ന് വാ​ട്സ്ആ​പ്പ് ഔ​ദ്യോ​ഗി​ക ബ്ലോ​ഗി​ലൂ​ടെ അ​റി​യി​ച്ചു.

ഗ്രൂ​പ്പി​ൽ നി​ന്നു പു​റ​ത്തു​പോ​കു​ന്ന ഉ​പ​യോ​ക്താ​വി​നെ അ​നു​മ​തി​യി​ല്ലാ​തെ വീ​ണ്ടും ഗ്രൂ​പ്പി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​തു ത​ട​യാ​നും ചാ​റ്റ് ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഗ്രൂ​പ്പി​ന്‍റെ പേ​ര്, ഐ​ക്ക​ൺ തു​ട​ങ്ങി​യ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന ആ​ർ​ക്കും ഇ​പ്പോ​ൾ മാ​റ്റാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ പു​തി​യ ഫീ​ച്ച​ർ എ​ത്തു​ന്ന​തോ​ടെ ഇ​വ‍​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​നു​ള്ള അ​ധി​കാ​രം പ​രി​മി​ത​പ്പെ​ടു​ത്താ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ​ക്ക് ക​ഴി​യും.

ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശം വ്യ​ക്ത​മാ​ക്കു​ന്ന വി​വ​ര​ണം രേ​ഖ​പ്പെ​ടു​ത്താ​നും ചാ​റ്റ് ഫീ​ച്ച​ർ എ​ത്തു​ന്ന​തോ​ടെ സാ​ധി​ക്കും. ചാ​റ്റ് ബോ​ക്സി​ന്‍റെ വ​ല​ത്ത് ഭാ​ഗ​ത്തു​ള്ള @ ബ​ട്ട​ൺ ഉ​പ​യോ​ഗി​ച്ച് ഒ​രു ഉ​പ​യോ​ക്താ​വി​നെ പ​രാ​മ​ർ​ശി​ച്ചു​ള്ള സ​ന്ദേ​ശം അ​യാ​ൾ​ക്കു വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​നും ഇ​നി സൗ​ക​ര്യ​മു​ണ്ടാ​കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*