വിവാഹ വാർഷികത്തിന് മലയാളി സംവിധായകൻ ഭാര്യക്ക് സമ്മാനിച്ചത് 5 കോടിയുടെ കാർ!!

സംവിധായകരും നടന്മാരും അവരുടെ ഭാര്യമാരും ഇതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ? വിവാഹ വാർഷികത്തിന്‌ മലയാളി സംവിധായകൻ ഭാര്യക്ക്‌ സമ്മാനിച്ചത്‌ 5 കോടിയുടെ കാർ! കാറിന്റെ പ്രത്യേകതകൾ അറിയാം.

മലയാളികൾക്ക് എന്നും അഭിമാനം ആണ് ഇംഗ്ലീഷ് ചലച്ചിത്ര സംവിധകനും ഡോക്യുമെന്ററി നിർമ്മാതാവും ഒക്കെയായ മലയാളിയായ സോഹൻ റോയി. സിനിമകൊണ്ട് ഞെട്ടിക്കുന്നത് പോലെ സോഹൻ റോയി ജീവിതത്തിലും എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹ വാർഷികം പോലെയുള്ള ദിവസങ്ങൾ എന്നും ഓർത്തിരിക്കാൻ പറ്റുന്ന രീതിയിൽ വെത്യസ്തമാക്കാൻ ശ്രമിക്കുന്നവർക്ക് ഇനി സോഹൻ റോയി മാതൃക ആവും.

കഴിഞ്ഞ ദിവസം വിപണിയിൽ എത്തിയ റോൾസ് റോയ്സ് കള്ളിനൻ കാറാണ് 25ആം വിവാഹ വാർഷികത്തിന് സോഹൻ റോയ് ഭാര്യ അഭിനിക്ക് സമ്മാനമായി വാങ്ങിയത്. പ്രമുഖ ലോക രാജ്യങ്ങളിൽ നടത്തിയ ഏറ്റവും മോശം സാഹചര്യത്തിലും ഭൂപ്രകൃതിയിലൂടെയുമുള്ള ടെസ്റ്റ് ഡ്രൈവുകള്‍ക്ക് ശേഷമാണ് ആറടിപ്പൊക്കമുള്ള കള്ളിനൻ വിപണിയിലെത്തുന്നത്.

 5.341 മീറ്റർ നീളവും 2.164 മീറ്റർ വീതിയുമുള്ള കാറിന്‍റെ വീൽബേസ് 3.295 മീറ്ററാണ്. 563 ബിഎച്ച്പി കരുത്തും 850 എൻഎം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റർ ട്വിൻ ടർബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം.  ഓൾ വീൽ ഡ്രൈവ്, ഓൾ വീൽ സ്റ്റീയർ സംവിധാനങ്ങളുമുണ്ട്. 8–സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ. റോഡ് സാഹചര്യമനുസരിച്ച് ഗ്രൗണ്ട് ക്ലിയറൻസ് ഉയർത്താൻ ബട്ടൺ അമർത്തിയാൽ മതി. 54 സെന്റിമീറ്റർ വരെ ജലനിരപ്പിലും വാഹനം അനയാസം ഓടും..

 3.25 ലക്ഷം ഡോളറാണ് കള്ളിനന്റെ വില. ഇന്ത്യൻ രൂപ ഏകദേശം 2.15 കോടി. ഇന്ത്യയിൽ എത്തിക്കുമ്പോൾ അത്ര തന്നെ നികുതിയടക്കം ഏകദേശം വില അഞ്ചു കോടിയുടെ അടുത്തെത്തും. 1905ൽ ദക്ഷിണാഫ്രിക്കൻ ഖനിയിൽ നിന്ന് കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമാണ് കള്ളിനൻ. ആ പേര് തന്നെ റോൾസ് റോയ്സ് പുതിയ എസ് യു വിക്ക് നല്കുകയായിരുന്നു. ഡാം 999 ഉൾപ്പടെയുള്ള സിനിമകളുടെ സംവിധായകനാണ് സോഹൻ റോയ്. അതേ സമയം ഡിസംബർ 12 വരെ കാത്തിരിക്കണം റോൾസ് റോയ്സ് കള്ളിനൻ നാട്ടിലെത്താൻ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*