വിമാനത്തില്‍ പറക്കലിനിടെ സെല്‍ഫിയെടുത്ത നാല് പൈലറ്റുമാര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി (വീഡിയോ)

സെല്‍ഫിയെടുത്ത ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. വിമാനത്തില്‍ പരിശീലന പറക്കലിനിടെ സെല്‍ഫിയെടുത്ത
ഒരു മുതിര്‍ന്ന ഇന്‍സ്ട്രക്ടര്‍ കമാന്‍ഡര്‍ക്കും മൂന്നു ട്രെയിനി പൈലറ്റുമാര്‍ക്കുമെതിരെയാണ് നടപടി.

ഏപ്രില്‍ 19ന് ആയിരുന്നു സംഭവം. ലേയില്‍ നിന്നും ഡല്‍ഹിയിലേക്ക് പരിശീലന പറക്കല്‍ നടത്തുന്നതിനിടെയാണ് ഇവര്‍ സെല്‍ഫിയെടുത്തത്. എയര്‍ലൈന്‍സ് ചട്ട ലംഘനത്തിന്റെ പേരിലാണ് നടപടി. സംഭവത്തില്‍ ജെറ്റ് എയര്‍വേസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു.

അതേസമയം ഇതാദ്യമായല്ല ജെറ്റ് എയര്‍വേസില്‍ ഇത്തരം സംഭവം. 2014ല്‍ ഒരു പൈലറ്റ് സിവില്‍ ഏവിയേഷന്‍ സുരക്ഷ മാര്‍ഗരേഖകള്‍ ലംഘിച്ച് കോക്പിറ്റില്‍ കയറി യാത്ര ചെയ്യാന്‍ സുഹൃത്തുക്കളെ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റിന്റെ ചിത്രങ്ങളും ഇവര്‍ എടുത്തു.

ചിത്രം പൈലറ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ ചട്ടമനുസരിച്ച് പൈലറ്റിന് അല്ലാതെ മറ്റാര്‍ക്കും കോക്പിറ്റില്‍ പ്രവേശിക്കാന്‍ പാടില്ല. സിവില്‍ ഏവിയേഷനിലെ ഉന്നതര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ട്രെയിനി പൈലറ്റുമാര്‍ക്കുമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. പൈലറ്റ് ഒരു പെണ്‍സുഹൃത്തിന്റെ കൂടെ നില്‍ക്കുന്നതും ഇവരുടെ ഒരു സുഹൃത്ത് കോക്പീറ്റല്‍ ഇരിക്കുന്നതുമായ ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*