വീട്ടുകാര്‍ പ്രണയത്തെ എതിര്‍ത്തു; കമിതാക്കള്‍ ശശിപ്പാറയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു..!!

കമിതാക്കള്‍ കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. ടൂറിസം കേന്ദ്രമായ ശശിപ്പാറയില്‍ നിന്നും പരസ്പരം ബന്ധിച്ച് താഴേക്ക് ചാടുകയായിരുന്നു ഇരുവരും. പാപ്പിനിശേരി സ്വദേശികളായ കമല്‍കുമാര്‍, അശ്വതി എന്നിവരാണ് മരിച്ചത്.

200 അടി താഴ്ചയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച മുതല്‍ കമലിനെയും അശ്വതിയെയും കാണാനില്ലായിരുന്നു. ഇതേതുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

കാഞ്ഞിരക്കൊല്ലിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പള്‍സര്‍ ബൈക്കിന്റെ ഉടമയെത്തേടിയുള്ള അന്വേഷണത്തിന് ഒടുവിലാണ് താഴെ കൊക്കയില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ഷാളിനാല്‍ പരസ്പരം കെട്ടിയ നിലയിലാണ് മൃതദേഹങ്ങള്‍. മൃതദേഹം പുറത്തെടുത്ത് പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. വീട്ടുകാര്‍ ഇവരുടെ പ്രണയത്തെ എതിര്‍ത്താണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*