Breaking News

വീട്ടില്‍ ട്യൂഷന് വരുന്ന കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവില്‍ 62 കാരന്‍ കുടുങ്ങിയത് ഇങ്ങനെ..!!

വീട്ടില്‍ ട്യൂഷന് എത്തുന്ന കുട്ടികളെ പീഡിപ്പിച്ച 62കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എരൂര്‍ സ്വദേശി ഇന്ദുചൂഢന്‍ ആണ് തൃപ്പൂണിത്തുറ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യ കുട്ടികൾക്കു വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്.

ട്യൂഷന്‍ സെന്ററില്‍ പഠിക്കാനെത്തുന്ന ഏഴ് മുതല്‍ പത്ത് വയസു വരെ പ്രായമുള്ള കുട്ടികളാണ് പീഡനത്തിനിരയായത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ തലയടിച്ച് പൊളിക്കുമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു.

രണ്ടാഴ്ച മുമ്പ് ട്യൂഷന്‍സെന്ററിലെത്തിയ ഒരു കുട്ടിയുടെ അമ്മ സംഭവം നേരിട്ട് കണ്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. ഇന്ദുചൂഢനെതിരെ പോക്‌സോ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*