Breaking News

വീട്ടില്‍ ഭാഗ്യവും സമ്പത്തും എത്തിക്കാന്‍ ഇങ്ങനെ ചെയ്യണം; ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..!!

പാരമ്പര്യമായി കേട്ടു വന്ന കാര്യങ്ങള്‍ തന്നെയാണിതെല്ലാം. എന്നാല്‍ പലരും കാര്യമാക്കാറില്ല. എന്നാല്‍ ഇതെല്ലാം പാലിക്കുന്നവര്‍ക്ക് വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും സമ്പത്തും വന്നു ചേര്‍ന്നിട്ടുമുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു.

നിങ്ങളുടെ വീട്ടില്‍ ഭാഗ്യവും ഐശ്വര്യവും കടന്നു വരാന്‍ ഈ ചെറിയ കാര്യങ്ങള്‍ നോക്കിയാല്‍ മതി. ദിവസവും ചെയ്യുന്ന ഈ തെറ്റായ കാര്യങ്ങള്‍ ഒന്ന് തിരുത്തിയാല്‍ മാത്രം മതി. നിങ്ങളെ വിട്ടു നില്‍ക്കുന്ന ഐശ്വര്യം നിങ്ങളെ തേടിയെത്തും.

ഒരു വീടിന്റെ ഐശ്വര്യവും ഭാഗ്യവും അതില്‍ താമസിക്കുന്നവരുടേത് കൂടിയാണ്. വലിയ മണിമാളിക ആയാലും കുഞ്ഞ് വീടായാലും ഐശ്വര്യവും ഭാഗ്യവും സമാധാനവും നിറയ്ക്കാന്‍ ചില്ലറ വിദ്യകളുണ്ട് വാസ്തുവിലും മറ്റും.

സമ്പത്തും, ഐശ്വര്യവും വീടിന്റെ മുന്‍വാതിലിലൂടെയാണ് കടന്നു വരിക. ഈ ഭാഗം ഇപ്പോഴും ഊര്‍ജസ്വലമായി നിര്‍ത്താന്‍ ശ്രദ്ധിക്കുക. വൃത്തിയോടെയും അലങ്കോലങ്ങള്‍ ഇല്ലാതെയും സൂക്ഷിക്കുക. പലരും വാതിലിനു മുന്നില്‍ തന്നെ ചെരുപ്പുകള്‍ അഴിച്ചിടുകയും ഷൂ റാക്ക് വെക്കുകയും ചെയ്യാറുണ്ട്. ഇത് വീട്ടിലേക്കുള്ള പോസിറ്റീവ് എനര്‍ജി തടയും.

വീടിന്റെ പ്രവേശന കവാടത്തിന് നേരെ ചുവരാണെങ്കില്‍ ആ ചുവര്‍ ഒഴിച്ചിടാതെ നോക്കണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. ഒഴിഞ്ഞ ചുവരുകള്‍ ഏകാന്തതയെയും നെഗറ്റിവിറ്റിയെയുമാണ് സൂചിപ്പിക്കുന്നത്. അതിനാല്‍ ആ ചുവരില്‍ ദൈവങ്ങളുടെ ചിത്രങ്ങളോ സ്റ്റാച്യുവോ വെക്കാവുന്നതാണ്.

കിടപ്പുമുറിയാണ് വീടിന്റെ പ്രധാന ഭാഗങ്ങളിലൊന്ന്. ദമ്പതികള്‍ തമ്മിലുള്ള പൊരുത്തവും സ്‌നേഹവും വീടിന്റെ ഭാഗ്യം പോലെ തന്നെ ഇരിക്കും. അതിനാല്‍ കിടപ്പുമുറി വാസ്തു അനുശാസിക്കുന്ന വിധം പണിയുന്നതാണ് ഉത്തമം. പ്രധാന കിടപ്പ് മുറി വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കാന്‍ ശ്രദ്ധിക്കുക.

ധാരളം ശുദ്ധവായുവും പ്രകൃതി വെളിച്ചവും കടന്നു വരുന്ന വിധമായിരിക്കണം ഓരോ കിടപ്പുമുറിയും. ഇത് വീടിനകത്തെ നെഗറ്റിവ് എനര്‍ജിയെ പുറന്തള്ളി പോസിറ്റീവ് ഊര്‍ജം നിറയ്ക്കും.

കിടപ്പുമുറിയുടെ മാത്രമല്ല വീട്ടിലെ എല്ലാ മുറികളുടെയും ശുദ്ധവായുവും വെളിച്ചവും കടന്നു വരുന്ന വിധമായിരിക്കണം രൂപകല്‍പന. ദിവസത്തില്‍ ഇരുപത് മിനുട്ടെങ്കിലും ജനലുകളെല്ലാം തുറന്നിട്ട് പ്രകൃതിയിലെ ശുദ്ധവായുവും വെളിച്ചവും മുറിയില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കുക.

ഒഴുകുന്ന പുഴയുടേയും വെള്ളത്തിന്റേയും മറ്റും ചിത്രങ്ങള്‍ വാസ്തു പ്രകാരം വീട്ടിലേക്ക് ഭാഗ്യവും സമ്പത്തും കൊണ്ട് വരുന്നവയാണ്. അതിനാല്‍ ചുവരില്‍ ഇത്തരത്തിലുള്ള വലിയ പെയിന്റിങ്ങുകള്‍ വയ്ക്കുന്നത് നല്ലതാണ്. വീടിന്റെ വടക്കു കിഴക്കു ഭാഗത്ത് ഒഴുകുന്ന ജലാശയമോ ഫൗണ്ടനോ കൊടുക്കുന്നതും നല്ലതാണ്.

വീട്ടില്‍ അക്വേറിയം വയ്ക്കുന്നത് ഭാഗ്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. എന്നാല്‍ അക്വേറിയത്തില്‍ ഇടുന്ന മത്സ്യങ്ങള്‍ ആരോഗ്യമുള്ളതും അവയ്ക്കു സ്വന്തന്ത്രമായി നീന്താന്‍ അക്വേറിയത്തില്‍ സ്ഥലവും ഉണ്ടായിരിക്കണം.

അതുപോലെ അക്വേറിയത്തിലെ വെള്ളവും ശുദ്ധമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇടതടവില്ലാതെ മല്‍സ്യങ്ങള്‍ നീന്തിത്തുടിക്കുന്നത് സമ്പത്തിന്റെ ഒഴുക്കും വര്‍ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്.

അതുപോലെ തന്നെ അക്വേറിയം വട്ടത്തിലുള്ളത് തിരഞ്ഞെടുക്കാത്തതാണ് ഉചിതം. വട്ടത്തില്‍ മല്‍സ്യങ്ങള്‍ നീന്തുന്നത് പോലെ സമ്പത്തും വട്ടം കറങ്ങുമെന്നും പറയപ്പെടുന്നു. വീടിന്റെ വടക്കു കിഴക്കാന് അക്വേറിയം സ്ഥാപിക്കാന്‍ ഉത്തമം.

വീടിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് അടുക്കള. പഞ്ചഭൂതങ്ങളില്‍ പ്രധാനികളായ വായുവും വെള്ളവും അഗ്‌നിയും സമന്വയിക്കുന്ന ഇടം. അതിനാല്‍ അടുക്കളയിലെ സിങ്കും അടുപ്പും അടുത്തടുത്ത് വരാത്ത രീതിയില്‍ ക്രമീകരിക്കണം.

വീടിന്റെ തെക്ക് പടിഞ്ഞാറ് ദിശയില്‍ കുടുംബാംഗങ്ങളുമൊത്തുള്ള ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് ഊഷ്മളമായ കുടുംബ ബന്ധങ്ങള്‍ക്ക് സഹായകമാണ്.
വീട്ടിലെ വാതിലുകളുടെയും ജനലുകളുടെയും എണ്ണം ഇരട്ട സംഖ്യ വരുന്നതാണ് ഉചിതമെന്നാണ് വാസ്തുവില്‍ പറയുന്നത്.

അടുക്കും ചിട്ടയുമില്ലാതെ സാധനങ്ങള്‍ വീട്ടില്‍ വലിച്ചു വാരിയിടുന്നത് നെഗറ്റിവ് എനര്‍ജി കൊണ്ട് വരും. അതിനാല്‍ അലങ്കോലങ്ങളില്ലാതെ വീട് വൃത്തിയാക്കി വയ്ക്കാന്‍ ശ്രദ്ധിക്കുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*