വമ്പന്‍ റിഫൈനറിയും, സ്വര്‍ണ്ണഖനിയും, റിയല്‍ എസ്‌റ്റേറ്റ്, ഹോട്ടല്‍ വ്യവസായങ്ങളുമുള്ള ഈ കോടീശ്വരനെ സൗദി തടവില്‍ നിന്നും മോചിപ്പിക്കുന്നു; ഇല്ലെങ്കില്‍ സംഭവിക്കുന്നത്‌…

എത്യോപ്യന്‍ വംശജനായ കോടീശ്വരന്‍ മുഹമ്മദ് അല്‍ അമൗദിയെ സൗദി മോചിപ്പിക്കുന്നു എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹമ്മദ്, സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് മോചന സാധ്യത തെളിഞ്ഞത്.

മെയ് 18 ന് റിയാദിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. അമൗദിയുടെ പിതാവ് സൗദി സ്വദേശിയും മാതാവ് എത്യോപ്യക്കാരിയുമാണ്. സൗദിയിലും എത്യോപ്യയിലും ഒരുപോലെ ബിസിനസ് സാമ്രാജ്യമുള്ളയാളാണ് ഇദ്ദേഹം.

കഴിഞ്ഞ നവംബറില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതിയുടെ നടപടിയിലാണ് അമൗദി സൗദിയില്‍ തടവിലാകുന്നത്. റിഫൈനറി, സ്വര്‍ണ്ണ ഖനി, റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ ബിസിനസുകള്‍ ഉള്‍പ്പെടെ വന്‍ വ്യവസായ സാമ്രാജ്യത്തിനുടമാണ് അമൗദി.

എത്യോപ്യയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ നിക്ഷേപം നടത്തിയ വ്യവസായ പ്രമുഖനുമാണ് ഇദ്ദേഹം. എത്യോപ്യയില്‍ അരി, കാപ്പി വിതരണ രംഗത്തും ഇദ്ദേഹത്തിന് വന്‍ നിക്ഷേപമുണ്ട്.

അമൗദിയെ മോചിപ്പിക്കുന്നതിനൊപ്പം ആയിരം എത്യോപ്യന്‍ തടവുകാരെയും സൗദി സ്വതന്ത്രരാക്കുന്നുണ്ട്. എത്യോപ്യന്‍ പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*