തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണോ ഈ പ്രഹസനം? താരതാരസംഘടനയില്‍ പൊട്ടിത്തെറി,തുറന്നടിച്ച്‌ പ്രമുഖ താരങ്ങള്‍..!!

താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ അമ്മമഴവില്ല് അടുത്തിടെയായിരുന്നു അരങ്ങിലെത്തിയത്. പരിപാടിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകളും റിഹേഴ്‌സല്‍ ക്യാംപിലെ ചിത്രങ്ങളുമൊക്കെയായി വന്‍പ്രതീക്ഷയായിരുന്നു നല്‍കിയത്. എന്നാല്‍ വേദിയിലെത്തിയപ്പോള്‍ എല്ലാമൊരു തട്ടിക്കൂട്ട് പരിപാടിയായി അവസാനിക്കുകയായിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ലക്ഷക്കണക്കിന് പേരാണ് പരിപാടി നേരിട്ട് ആസ്വദിക്കാനെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു പരിപാടി മഴവില്‍ മനോരമ ചാനലില്‍ പ്രക്ഷേപണം ചെയ്തത്. രണ്ട് ഭാഗങ്ങളിലായി സംപ്രേഷണം ചെയ്ത പരിപാടി കണ്ടപ്പോഴാണ് കാഴ്ചക്കാര്‍ ശരിക്കും നിരാശരായത്. മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നിലവാരത്തകര്‍ച്ചയും താരാധിപത്യവും തട്ടിക്കൂട്ട് പരിപാടിയായുമൊക്കെയാണ് ഇത്തവണത്തെ പരിപാടിയെ വിലയിരുത്തിയിട്ടുള്ളത്. പരിപാടിയില്‍ പങ്കെടുക്കാതിരുന്നവരോട് പ്രത്യേക ബഹുമാനം തോന്നിയെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് അന്തപുരിയില്‍ മഴവില്ല് വിരിയിച്ചുവെന്നായിരുന്നു പ്രേക്ഷകര്‍ കരുതിയത്. തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി പരിപാടി തട്ടിലെത്തിയപ്പോള്‍ തട്ടിക്കൂട്ട് കലാപരിപാടിയായാണ് പ്രേക്ഷകര്‍ക്ക് തോന്നിയത്. താരങ്ങളില്‍ പലരും ശരിക്കും വെറുപ്പിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടത്തിയൊരു നാടകമായിരുന്നു ഇതെന്ന തരത്തിലുള്ള ആക്ഷേപവും ഉയര്‍ന്നുവന്നിട്ടുണ്ട്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താന്‍ സമയം ലഭിച്ചിട്ടും നിലവാരത്തകര്‍ച്ചയായിരുന്നു ഫലം. സംവിധാനത്തിലെ മികവും പ്രധാന പ്രശ്‌നമായിരുന്നുവെന്ന തരത്തിലും വിലയിരുത്തലുകളുണ്ട്.

തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ എന്തൊക്കെ പരിപാടി നടത്തിയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമായി വരികയാണ്. അതിനിടയില്‍ ചൂണ്ടിക്കാണിക്കാനായാണ് ഈ ഇവന്റ് നടത്തിയതെന്ന തരത്തിലും പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്.തട്ടിക്കൂട്ട് കലാപരിപാടിയായി നടത്തിയതിന് പിന്നിലെ പ്രധാന കാരണം ഇലക്ഷനാണെന്നും ചിലര്‍ പറയുന്നു.

മലയാള സിനിമയിലെ അവശത അനുഭവിക്കുന്ന കലാകാരന്‍മാരെ സഹായിക്കുന്നതിന് വേണ്ടിയാണ് അമ്മമഴവില്ല് നടത്തിയത്. പരിപാടിയിലൂടെ പ്രതീക്ഷിച്ച ധനശേഖരണം നടന്നുവെന്നുള്ളതാണ് ഏകനേട്ടം. പത്ത് ലക്ഷം രൂപയാണ് മുഖ്യാതിഥിയായി പങ്കെടുത്ത സൂര്യ നല്‍കിയത്. മഴവില്‍ മനോരമ ചാനലും പരിപാടിക്കായി വന്‍തുക മുടക്കിയിട്ടുണ്ട്. പരിപാടി സംപ്രേഷണം ചെയ്യുന്നതോടെ ചാനലില്‍ നിന്നുള്ള തുകയും ലഭിക്കും.

താരസംഘടനയുടെ ഇത്തവണത്തെ പരിപാടി പ്രതീക്ഷിച്ചത്ര നിലവാരം പുലര്‍ത്തിയില്ലെന്ന് സിനിമാക്കാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായമുണ്ട്. അമ്മയും മഴവില്‍ മനോരമയും ഒരുമിച്ചപ്പോഴൊക്കെ മോശമല്ലാത്ത പരിപാടിയായിരുന്നു നടത്തിയത്. ഇത്തവണത്തെ പരിപാടിയില്‍ ചില താരങ്ങള്‍ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*