തന്നെ ഏറെ സ്വാധീനിച്ച സ്ത്രീയെക്കുറിച്ച് തമിഴ് നടന്‍ സൂര്യയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

തന്നെ ഏറെ സ്വാധീനിച്ച സഹപ്രവര്‍ത്തകയെക്കുറിച്ച്‌ സൂര്യ. മലയാള സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് വേണ്ടി സംസാരിക്കുകയായിരുന്നു സൂര്യ.

 ”ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ എന്റെ സിനിമാജീവിതം തുടങ്ങുന്നത്. തമിഴായിരുന്നു എന്റെ മാതൃഭാഷ. അന്ന് എന്റെ കൂടെ അഭിനയിക്കാന്‍ ഒരു നടിയെത്തി. അവരുടെ മാതൃഭാഷ തമിഴായിരുന്നില്ല ഹിന്ദിയായിരുന്നു. സംവിധായകന് അവര്‍ തമിഴ് സംസാരിക്കണമായിരുന്നു. പ്രോപ്റ്റിംങ് ഒന്നും ഇല്ലായിരുന്നു. അതും ഒരുപാട് ദൈര്‍ഘ്യമുള്ള സംഭാഷണങ്ങള്‍. അവര്‍ തോറ്റില്ല. ഏല്ലാ ദിവസവും രാവിലെ നേരത്തേ അഞ്ച് മണിക്ക് എഴുന്നേറ്റ് ഡയലോഗ് പഠിക്കും. എന്നിട്ടാണ് ഷൂട്ടിങ്ങിന്‌ വരുന്നത്. ഞാന്‍ പലപ്പോഴും ഡയലോഗ് തെറ്റിച്ചിട്ടുണ്ട്. പക്ഷേ അവര്‍ തെറ്റിച്ചിട്ടില്ല. അവര്‍ എനിക്ക് വലിയ പ്രചോദനമായിരുന്നു.

പിന്നീട് ഞാനും അവരും നാലഞ്ച് സിനിമകളില്‍ വേഷമിട്ടു. അന്നാണ് അവരെ അടുത്തറിയാന്‍ അവസരം ഉണ്ടായത്. അവരുടെ പോസിറ്റിവിറ്റിയായിരുന്നു ഏറ്റവും വലിയ പ്രത്യേകത. സംവിധായകര്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ എല്ലാവര്‍ക്കും അത് ആത്മവിശ്വാസം പകര്‍ന്നു. എല്ലാവര്‍ക്കും അവരെ ഇഷ്ടമായിരുന്നു. മോശം കാര്യങ്ങളോട് ‘നോ’ പറയാനുള്ള ചങ്കൂറ്റം അവര്‍ക്കുണ്ടായിരുന്നു. എനിക്കും അതൊരു പാഠമായിരുന്നു. എല്ലാവര്‍ക്കും ബഹുമാനം തോന്നുന്ന പെരുമാറ്റമായിരുന്നു അവരുടേത്. ഏട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വിവാഹിതയായി. അതിന് ശേഷം തിരിച്ചു വന്നു. അവര്‍ അപ്പോഴും ഒട്ടും മാറിയിട്ടില്ലായിരുന്നു.

വിവാഹം കഴിഞ്ഞ് ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒരിക്കലും ഒന്നിനോടും പാക്കപ്പ് പറയുന്നില്ല. അവര്‍ക്ക് വീട്ടിലെത്തിയാല്‍ കുട്ടികളെ നോക്കണം. കുടുംബം നോക്കണം. ഞാനടക്കമുള്ള 90 ശതമാനം പുരുഷന്‍മാരും ജോലി കഴിഞ്ഞെത്തിയാല്‍ സ്വന്തം ലോകത്ത് ഒതുങ്ങും. ജോലിയും കുടുംബവും അവര്‍ ഒരുപോലെ കൊണ്ടു പോകുന്നത് മഹത്തരമാണ്. അതുകൊണ്ടു തന്നെ നാം അവരെ ബഹുമാനിക്കണം. അവര്‍ക്ക് ജോലി ചെയ്യാന്‍ നല്ല സാഹചര്യം ഒരുക്കുന്നതില്‍ നമുക്കും ഉത്തരവാദിത്തമുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*