സ്വകാര്യ നേഴ്സ് സമരം; യുഎന്‍എയുടെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്‌..!!

ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ 112-ഓളം നഴ്‌സുമാര്‍ 268 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നാളെ. രാവിലെ 11ന് സെന്‍ട്രല്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ പതിനായിരത്തോളം നഴ്‌സുമാര്‍ അണിനിരക്കും. ട്രെയിനി സമ്ബ്രദായം നിര്‍ത്തലാക്കണമെന്നും പുതുക്കിയ വിജ്ഞാപനത്തില്‍ വെട്ടിക്കുറച്ച അലവന്‍സുകള്‍ പുനഃസ്ഥാപിക്കണമെന്നും മാര്‍ച്ചിലൂടെ യുഎന്‍എ ആവശ്യപ്പെടുന്നു. മാര്‍ച്ച്‌ യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ ഉദ്ഘാടനം ചെയ്യും.

2013ലെ മിനിമം വേജ് നടപ്പാക്കണമെന്നും ത്രീ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്തണമെന്നും പിഎഫ്, ഇഎസ്‌ഐ ഉള്‍പ്പടെ നിയമാനുസരണമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് 10 മാസത്തിനടുത്തായി ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നത്. തൊഴില്‍ വകുപ്പ് അധികൃതരും ആലപ്പുഴ ജില്ലാ ഭരണകൂടവും ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാരായ ഡോ.തോമസ് ഐസകും പി.തിലോത്തമനും വിഷയത്തില്‍ ഇടപെട്ടിരുന്നു. മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചകളിലടക്കം നിഷേധാത്മകമായ നിലപാടുമായാണ് കെ.വി.എം മാനേജ്‌മെന്റ് മുന്നോട്ട് പോയത്.

ഇതിനിടയില്‍ കെ.വി.എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതുവരെ നടന്ന ചര്‍ച്ചകളിലെല്ലാം ആശുപത്രി നടത്തിപ്പ് നഷ്ടത്തിലാണെന്ന വാദമാണ് മാനേജ്‌മെന്റ് നിരത്തുന്നത്. അക്കാരണത്താല്‍ നഷ്ടത്തിലുള്ള ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന ഹര്‍ജിയില്‍ യുഎന്‍എയും കക്ഷിചേര്‍ന്നിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*