സുഹൃത്തിന്റെ ആറ് മക്കളെ ദത്തെടുത്ത സ്റ്റെഫാനി; ഹൃദയസ്പര്‍ശിയായ ഒരു സൗഹൃദ കഥ..!!

പഠന കാലം മുതല്‍ സുഹൃത്തക്കളായിരുന്ന സ്റ്റെഫാനിയുടെയും ബെത്തിന്റെയും കഥയാണിത്. വിവാഹശേഷവും സൗഹൃദം തുടര്‍ന്നു. ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച സമയത്ത് ബെത്ത് സ്തനാര്‍ബുദമുണ്ടെന്നു കണ്ടെത്തി. ബെത്തിന് കാന്‍സറാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി.

ആറ് കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ ദു:ഖിച്ചിരിക്കുന്ന സമയത്തായിരുന്നു തന്റെ പ്രിയ സുഹൃത്ത് സ്റ്റെഫാനിയുടെ വിളി വന്നത്.  കുട്ടികളുമായി ബെത്ത് വിര്‍ജീനിയയിലേക്ക് താമസം മാറ്റി. അവിടെ തന്റെ വീടിന് സമീപം വീടെടുത്ത് നല്‍കിയ ശേഷം വിര്‍ജീനയിലുള്ള ഒരു ഡോക്ടറെ കണ്ട് ബെത്തിന്റെ രോഗ വിവരങ്ങള്‍ സ്‌റ്റെഫാനി അറിയിച്ചു.

ഏറെ വൈകിയെന്നായിരുന്നു ഡോക്ടറുടെ മറുപടി. മരുന്നുകള്‍ക്കും മന്ത്രങ്ങള്‍ക്കുമൊന്നും ബെത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.  മരണക്കിടയില്‍ നിന്നും ഒന്നു മാത്രമായിരുന്നു ബെത്ത് സ്റ്റെഫാനിയോട് ആവശ്യപ്പെട്ടത്. തന്റെ മക്കള്‍ക്ക് ആരുമില്ലെന്നും അവരെ സംരക്ഷിക്കണമെന്നുമായിരുന്നു അത്. കുട്ടികളെ സംരക്ഷിച്ചുകൊള്ളാമെന്ന് സ്റ്റെഫാനി സമ്മതിക്കുകയും ചെയ്തു.

എന്നാല്‍ തന്റെ സുഹൃത്ത് തമാശ പറയുന്നതായി മാത്രമാണ് ബെത്ത് അതിനെക്കണ്ടത്. സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷം ബെത്ത് മരിച്ചു. ഇത് സ്റ്റെഫാനിയെ ഏറെ വേദനിപ്പിച്ചു. ഉള്ളുരുകുന്ന വേദനയില്‍ തന്റെ പ്രിയ സുഹൃത്തിന് അവസാന നിമിഷം നല്‍കിയ വാക്ക് സ്റ്റെഫാനി പാലിക്കുക തന്നെ ചെയ്തു. ബെത്തിന്റെ ആറ് കുട്ടികളെ സ്‌റ്റെഫാനി ഏറ്റെടുത്തു.

ഭര്‍ത്താവ് ഡോണിയ്ക്കും കുട്ടികളെ ഏറ്റെടുക്കുന്നതില്‍ പൂര്‍ണ്ണസമ്മതമായിരുന്നു. തങ്ങളുടെ മൂന്നു കുട്ടികള്‍ക്കൊപ്പം ബെത്തിന്റെ മക്കളേയും അവര്‍ സ്വന്തം മക്കളായി കണ്ടു. ബന്ധുക്കളുടെ പിന്തുണയും തങ്ങള്‍ക്കുണ്ടെന്ന് സ്റ്റെഫാനിയും ഭര്‍ത്താവും പറയുന്നു.  ബെത്തിന്റെ ഒരാഗ്രഹം കൂടി സ്റ്റെഫാനിക്ക് സാധിക്കാനുണ്ട്. ഇളയ മകന്‍ ആകിന്റെ പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കുക. ബെത്തിന് ഏറെയിഷ്ടമുള്ള ബലൂണുകള്‍ കൊണ്ട് വീട് അലങ്കരിക്കണം. അവയില്‍ ഒരു ബലൂണ്‍ ബെത്തിന് വേണ്ടി ആകാശത്തേക്ക് ഉയര്‍ത്തണമെന്ന് സ്റ്റെഫാനി പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*