Breaking News

സോഷ്യല്‍ മീഡിയയില്‍ ഞെട്ടിക്കുന്ന വ്യാജ പ്രചരണം; ആരും ആശങ്കപ്പെടേണ്ടതില്ല, ഒടുവില്‍ മോഹലാല്‍ തന്നെ രംഗതെത്തി…!!

കേരളത്തില്‍ പടര്‍ന്നുപിടിക്കുന്ന നിപ വൈറസ് രോഗത്തെ ഭയപ്പെടേണ്ടതില്ലെന്ന് ചലച്ചിത്ര താരം മോഹന്‍ലാല്‍. നിലവിലിപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൃത്യമായ പ്രതിരോധ മാര്‍ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ തടയാന്‍ കഴിയുമെന്നുമുള്ള ബോധവത്ക്കരണം ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നിപ വൈറസ് രോഗത്തിന് ചികിത്സ ഇല്ലെന്ന തെറ്റായ ധാരണയാണെന്നും ഏതു രോഗത്തെയും പോലെ പ്രതിരോധമാണ് വേണ്ടതെന്നും കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; 

നിപ വൈറസ് ബാധമൂലം മൂന്ന് മരണങ്ങള്‍ കോഴിക്കോട് ജില്ലയില്‍ സ്ഥീകരിച്ച വിവരം ഏവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ. നിലവില്‍ ആശങ്കപ്പെടേണ്ടതോ ഭീതിയില്‍ ആവേണ്ടതുമായ സാഹചര്യം ഇല്ല. എന്നാല്‍ കൃത്യമായ പ്രതിരോധ മാര്‍ഗത്തിലൂടെ നമുക്ക് ഈ രോഗത്തെ ശക്തമായി തടയാന്‍ കഴിയും.

നിലവില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളിലും മറ്റും വിശ്വസിക്കാതെ രോഗം തുടങ്ങുമ്ബോള്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങളും സുരക്ഷാമാര്‍ഗങ്ങളും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും പാലിക്കുകയും ചെയുക..!

ഈ അസുഖത്തിനു ചികിത്സ ഇല്ല എന്ന ധാരണ തെറ്റാണ്. എന്നാല്‍ ഏതു രോഗത്തേയും പോലെ പ്രതിരോധം ആണ് ഏറ്റവും പ്രധാനം .രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായി ലഭിക്കേണ്ട ചികിത്സ സ്വീകരിക്കുക തന്നെ വേണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*