ആര്‍.എസ്.എസ് ട്രസ്റ്റില്‍ നിന്നും പിന്മാറില്ല ; മോഹന്‍ലാല്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ നടന്‍,താരത്തെ തിരുത്തി ലാല്‍..!!

ആര്‍.എസ്.എസ് ട്രസ്റ്റായ വിശ്വ ശാന്തിയുടെ രക്ഷാധികാരി സ്ഥാനത്ത് നിന്നും താന്‍ പിന്മാറില്ലന്ന് നടന്‍ മോഹന്‍ലാല്‍. ഇക്കാര്യം ആവശ്യപ്പെട്ട് ‘അടുപ്പക്കാരയ’ ചിലര്‍ ലാലിനെ സമീപിച്ചിരുന്നു. ലാലിന്റെ ആര്‍.എസ്.എസ് ബന്ധം വാര്‍ത്തയായി വിമര്‍ശനമുയര്‍ന്ന ഘട്ടത്തിലായിരുന്നു ഇത്. എന്നാല്‍ തന്നെ സമീപിച്ചവരെ സ്‌നേഹപൂര്‍വ്വം അദ്ദേഹം പറഞ്ഞു വിടുകയായിരുന്നുവത്രെ.

മറ്റെന്തെങ്കിലും കാര്യമുണ്ടെങ്കില്‍ സംസാരിക്കാം എന്നതായിരുന്നുവത്രെ സൂപ്പര്‍ താരത്തിന്റെ നിലപാട്. മോഹന്‍ലാലുമായി വളരെ അടുപ്പമുള്ള കേന്ദ്രങ്ങള്‍ തന്നെയാണ് ഇക്കാര്യം ഇപ്പോള്‍  വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാദമായ ട്രസ്റ്റ് യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തത്.

ആര്‍.എസ്.എസ് ഉന്നത നേതാവ് പി.ഇ.ബി മേനോന്റെ ആലുവയിലെ വീട്ടില്‍ നടന്ന യോഗത്തിലാണ് വിശ്വ ശാന്തിയുടെ രക്ഷാധികാരി സ്ഥാനം മോഹന്‍ലാല്‍ ഏറ്റെടുത്തത്. ആര്‍.എസ്.എസ് പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാപ്രമുഖ് വിനോദ് ,സംവിധായകന്‍ മേജര്‍ രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.  യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നത്.

നടന്‍ സുരേഷ് ഗോപിക്ക് പിന്നാലെ മോഹന്‍ലാലും സംഘപരിവാര്‍ പാളയത്തിലേക്ക് അടുക്കുന്നതിനെതിരെ ഒരു വിഭാഗം വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. മോഹന്‍ലാലിനെ പോലെയുള്ളവരെ മുന്‍നിര്‍ത്തി അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുന്‍പ് ബി.ജെ.പിക്ക് പൊതു സ്വീകാര്യത കൂട്ടുകയാണ് ആര്‍.എസ്.എസ് ലക്ഷ്യമെന്നായിരുന്നു ആരോപണം. ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ രൂക്ഷമായാണ് ഈ നിലപാടിനെതിരെ പ്രതികരിച്ചിരുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*