റെഡ്​മിയെ വെല്ലും; അസ്യൂസി​ന്‍റെ സെന്‍ഫോണ്‍ മാക്​സ്​ പ്രോ​​ ഇന്ത്യയില്‍..!!

റെഡ്​മി നോട്ട്​ 5 പ്രോയെ വെല്ലാന്‍ ലക്ഷണമൊത്തൊരു മോഡലുമായി​ തായ്​വ​ാ​​​െന്‍റ സ്വന്തം അസ്യൂസ്. അധികം പച്ച പിടിക്കാത്ത​ സെന്‍ഫോണ്‍ സീരീസിലേക്ക്​ സെന്‍ഫോണ്‍ മാക്​സ്​ പ്രോ എം1 അവതരിപ്പിച്ചിരിക്കുന്നത്​ മികച്ച ഫീച്ചറുകള്‍ ഉള്‍പെടുത്തിയാണ്​​. സ്​മാര്‍ട്ട്​ഫോണ്‍ ടെസ്റ്റ്​ ചെയ്​ത പ്രമുഖ ടെക്​ വിദഗ്​ധന്‍മാര്‍ മാക്​സ്​ പ്രോയുടെ പെര്‍ഫോമന്‍സില്‍ പൂര്‍ണ്ണ തൃപ്​തരാവുന്നത്​ കണ്ട്​ നെഞ്ചിടിപ്പ്​ കൂടിയിരിക്കുന്നത്​ ഷവോമിക്ക്​ തന്നെയാണ്​.

ഇന്ത്യന്‍ സ്​മാര്‍ട്ട്​ഫോണ്‍ വിപണിയില്‍ തകര്‍ക്കാനാകാത്ത ആധിപത്യമാണ്​ ഷവോമി ഇപ്പോള്‍ അനുഭവിക്കുന്നത്​. ബജറ്റ്​ സീരിസില്‍ അവര്‍ അവതരിപ്പിച്ച റെഡ്​മി നോട്ട്​ ​4 കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍കപ്പെട്ട മോഡലായി മാറിയിരുന്നു. ഗൂഗിളി​​​െന്‍റ ആന്‍ഡ്രോയ്​ഡ്​ വണ്‍ പ്ലാറ്റ്​ഫോമില്‍ ഇറക്കിയ മി എ1 എന്ന മോഡലും തരംഗം സൃഷ്​ടിച്ചു.

ഇൗ വര്‍ഷം കൂടുതല്‍ മികച്ച മറ്റൊരു മോഡലുമായി എത്തി ചൈനീസ്​ കമ്ബനി പതിവ്​ തുടരുന്ന കാഴ്​ചയും കണ്ടു. റെഡ്​മി നോട്ട്​ 5ഉം 5 പ്രോയുമാണ്​ ഇൗ വര്‍ഷത്തെ താരങ്ങള്‍. ഫ്ലിപ്​കാര്‍ട്ടിലെ ഫ്ലാഷ്​ സെയിലില്‍ സെക്കന്‍റുകള്‍കൊണ്ട്​ വിറ്റുതീരുന്ന ഷവോമി ബ്രില്ല്യന്‍സ്​ കണ്ട്​ നെറ്റിചുളിക്കാത്ത കമ്ബനികള്‍ വിരളമാണ്​.

അസ്യൂസി​​ന്‍റെ സെന്‍ഫോണ്‍ വിശേഷങ്ങള്‍

ഇന്ന്​ ഉച്ച​ക്ക്​ 12 മണിക്കായിരുന്നു മാക്​സ്​പ്രോയുടെ പ്രീ ഒാര്‍ഡര്‍. എന്നാല്‍ കൃത്യം 12.05ഒാടെ അത്​ അവസാനിച്ചു. ഒാപണ്‍ സെയിലില്‍ ഫോണ്‍ ലഭ്യമാക്കുമെന്ന വാഗ്​ദാനം നല്‍കിയിരുന്നുവെങ്കിലും ഫ്ലിപ്​കാര്‍ട്ടില്‍ മാക്​സ്​ പ്രോ ഒൗട്ട്​ഒാഫ്​ സ്​റ്റോക്കാവുകയായിരുന്നു​. കാഷ്​ ഒാണ്‍ ഡെലിവറിയില്ലാത്ത ഫ്ലാഷ്​ സെയിലാണ്​ അസ്യൂസ്​ സ്വീകരിച്ചത്​ എന്നുള്ളത്​ ഫോണ്‍ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക്​ നിരാശ പകരും.

ഇറങ്ങുന്നത്​ മൂന്ന്​ വേരിയന്‍റുകള്‍ 3 ജീബി/32 ജീബി, 4 ജീബി/64 ജീബി, 6 ജീബി/64 ജീബി യഥാക്രമം 10,999, 12,999, 14,999 എന്നിങ്ങനെയാണ്​ വില. ഇന്ന്​ പ്രീഒാര്‍ഡറിന്​ എത്തിയത്​ 3 ജീബി/32 ജീബി, 4 ജീബി/64 ജീബി വേരിയന്‍റുകള്‍ മാത്രമാണ്​. കൂടുതല്‍ മെച്ചപ്പെട്ട കാമറയു​ള്ള 6 ജീബി/64 ജീബി വേരിയന്‍റ്​ അടുത്ത മാസം വിപണിയിലെത്തിക്കുമെന്ന്​ അസ്യൂസ്​ അറിയിച്ചിട്ടുണ്ട്​.

18:9 റേഷ്യോയോടുകൂടിയ ഫുള്‍ എച്ച്‌​.ഡി പ്ലസ്​ ഡിസ്​പ്ലേയാണ്​ സെന്‍ഫോണ്‍ മാക്​സ്​ പ്രോയുടെ പ്രധാന സവിശേഷത. ഇതിന്​ 2160*1080 റെസല്യൂഷനും 403 പിക്​സല്‍ വ്യക്​തതയും ഉണ്ട്​. ഇരട്ടപിന്‍കാമറകളില്‍ ഒന്ന്​ അഞ്ച്​ മെഗാപിക്​സലും ഒന്ന്​ 16 മെഗാ പിക്​സലുമാണ്​. 8 മെഗാ പിക്​സല്‍ മുന്‍കാമറ റെഡ്​മിയുമായി താരതമ്യം ചെയ്യു​േമ്ബാള്‍ നിരാശപ്പെടുത്തും.

പിന്‍കാമറയും ചില സമയങ്ങളില്‍ റെഡ്​മി​ നോട്ട്​ 5 ​പ്രോയുടെ അത്ര മികവ്​ പുലര്‍ത്തുന്നില്ല. എന്നാല്‍ വീഡിയോ ഡിപ്പാര്‍ട്ട്​മ​​െന്‍റില്‍ മാക്​സ്​ ​​പ്രോയില്‍ 4കെ ഒാപ്​ഷന്‍ ഉണ്ടെന്നത്​ അസ്യൂസിന്​​ മുന്‍തൂക്കം നല്‍കുന്നു. വീഡിയോക്ക്​ ഇലക്​ട്രോണിക്​ ഇമേജ്​ സ്​റ്റെബ്​ലൈസേഷന്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഒരു ഒ.ടി.എ അപ്​ഡേറ്റിലൂടെ അത്​ പരിഹരിക്കുമെന്ന്​ അസ്യൂസ്​ ഉറപ്പുപറയുന്നുണ്ട്​.

റെഡ്​മിയെ അപേക്ഷിച്ച്‌ മൂന്ന്​ മോഡലുകള്‍ക്കും അസ്യൂസ്​​ ഡെഡിക്കേറ്റഡ്​ എസ്​.ഡി കാര്‍ഡ്​ സ്ലോട്ട്​ നല്‍കിയിട്ടുണ്ട്​. 5000 എം.എ.എച്ചി​​​െന്‍റ ബാറ്ററി രണ്ട്​ ദിവസത്തോളം നിലനില്‍ക്കും. ഫോണിന്​ ഫാസ്റ്റ്​ ചാര്‍ജിങ്​ നല്‍കിയിട്ടുണ്ടെന്നും അസ്യൂസ്​ പറയുന്നു. വേഗതയു​ള്ള പെര്‍ഫോമന്‍സിന്​ സ്​നാപ്​ ഡ്രാഗണി​​​െന്‍റ ഏറ്റവും മികച്ച 636 പ്രൊസസറാണ്​ നല്‍കിയിരിക്കുന്നു. റെഡ്​മിയുടേത്​ പോലെ അഡ്രിനോ 509 ജി.പി.യുവും കരുത്ത്​ പകരും.

ആന്‍ഡ്രോയ്​ഡ്​ 8.1 ഒാറിയോ അടങ്ങിയ സ്റ്റോക്​ ഫീലുള്ള ഒാപറേറ്റിങ്​ സിസ്റ്റമാണ്​ സെന്‍ഫോണ്‍ മാക്​സ്​ പ്രോ എം1ന്​. അത്​ പെര്‍ഫോമന്‍സും ബാറ്ററി ജീവിതവും വര്‍ധിപ്പിക്കുന്നുണ്ട്​. പി, ക്യൂ വരെയുള്ള ആന്‍ഡ്രോയ്​ഡ്​ അപ്​ഡേറ്റുകള്‍ ലഭ്യമാക്കും എന്ന്​ അസ്യൂസ്​ അവകാശപ്പെടുന്നുണ്ട്​. ഫിംഗര്‍പ്രിന്‍റ്​ സെന്‍സറിനോടൊപ്പം ഫേസ്​ അണ്‍ലോക്കും ഉള്‍പെടുത്തിയാണ്​​ ഫോണ്‍ വിപണിയില്‍ എത്തിച്ചത്​.

റെഡ്​മി നോട്ട്​ 5 പ്രോയുടെ 4 ജീബി/64 ജീബി മോഡലിന്​ ഇന്ത്യയില്‍ 1000 രൂപ വര്‍ധിപ്പിച്ച്‌​ 15,000 ആക്കിയതും അസ്യൂസിന്​ ഗുണം ചെയ്യും. കാരണം മാക്​സ്​ പ്രോയുടെ ഇതേ മോഡലിന്​ 13,000 നല്‍കിയാല്‍ മതിയാവുമെന്നത്​ വിപണിയില്‍ പ്രതിഫലിക്കും. കൂ​ടാതെ റെഡ്​മിയുടെ 6 ജീബി/64 ജീബി ​വേരിയന്‍റിനേക്കാള്‍ 2000 രൂപ കുറച്ചാണ്​ അസ്യൂസ്​ 6 ജീബി മാര്‍ക്കറ്റില്‍ ഇറക്കുന്നത്​. റെഡ്​മിക്ക്​ 17,000 നല്‍​േകണ്ടിവരും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*