രണ്ട് തവണ സ്ഥാനക്കയറ്റം ലഭിച്ചിട്ടും പ്യൂണ്‍ ജോലി ഉപേക്ഷിക്കാതിരുന്നതിന് പിന്നിലെ രഹസ്യം ഒടുവില്‍ പുറത്തായി ;അമ്പരന്ന് ഉദ്യോഗസ്ഥര്‍…!!

ഗതാഗത വകുപ്പിലെ പ്യൂണിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 80 കോടിയോളം രൂപയുടെ വസ്തുക്കള്‍. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് റെയ്ഡിന് വന്ന ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ച് ഇത്രയും സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. 55 വയസ്സുകാരനായ കരഡു നരസിംഹ റെഡ്ഡിയുടെ വീട്ടിലാണ് അധികൃതര്‍ റെയ്ഡ് നടത്തിയത്.

നെല്ലൂരിലെ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ അറ്റന്‍ഡറാണ് കഴിഞ്ഞ 34 വര്‍ഷമായി നരസിംഹ റെഡ്ഡി. 1984 ലാണ് നരസിംഹ റെഡ്ഡി പ്യൂണായി ഈ ഓഫീസില്‍ ജോലിക്ക് കയറുന്നത്. അന്ന് 650 രൂപയായിരുന്നു മാസ ശമ്പളം. ഈ ഓഫീസില്‍ നിന്നും അന്യായമായി ഏതു കാര്യങ്ങളും നടത്തുവാന്‍ വേണ്ട അഴിമതി പണം ഇയാളുടെ കൈകളിലൂടെയാണ് ഉദ്യോഗസ്ഥരിലേക്ക് എത്തിയിരുന്നത്.

നെല്ലൂരിലെ ഒരു ആഡംബര ഭവനത്തില്‍ താമസിക്കുന്ന ഇദ്ദേഹത്തിന് നഗരത്തില്‍ പലയിടത്തായി 12 വീടുകള്‍ വേറെയുമുണ്ട്. കൂടാതെ 50 ഏക്കര്‍ കൃഷിസ്ഥലത്തിന്റെ രേഖകളും ഇയാളുടെ വീട്ടില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2 കിലോ സ്വര്‍ണ്ണം, 7.5 ലക്ഷം രൂപ എന്നിവയും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആഭരണങ്ങളുടെ രൂപത്തിലായിരുന്നു സ്വര്‍ണ്ണം കണ്ടുകെട്ടിയത്. ഒരു ദിവസം മുഴുവന്‍ നരസിംഹ റെഡ്ഡിയുടെ വീട്ടില്‍ ചിലവഴിച്ചാണ് അധികൃതര്‍ ഈ സ്വത്തുക്കള്‍ അളന്ന് തിട്ടപ്പെടുത്തിയത്.

2023 ല്‍ വിരമിക്കാനിരിക്കെയാണ് ഇയാള്‍ അഴിമതി കേസില്‍ പിടിയിലാവുന്നത്. ഇതിനിടയില്‍ രണ്ടു തവണ ക്ലര്‍ക്ക് തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം ലഭിച്ചിരുന്നുവെങ്കിലും അഴിമതി നടത്താനുള്ള സൗകര്യത്തിനായി നരസിംഹ റെഡ്ഡി പ്യൂണായി തന്നെ ജോലി തുടരുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച തന്നെ ഇന്‍കം ടാക്‌സ് അധികൃതര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചൊവാഴ്ച രാവിലെ മുതലാണ് ഇയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*