സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പുതിയ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ഈ നടിയാണ്…!!

തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. കാര്‍ത്തിക് സുബ്ബരാജ് ആണ് പുതിയ സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സിമ്രാനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ നായികയായിട്ടായിരിക്കുമോ സിമ്രാൻ അഭിനയിക്കുകയെന്നതില്‍ തീരുമാനമായിട്ടില്ല.

അതേസമയം സിനിമയില്‍ രജനികാന്തിന് വൻ പ്രതിഫലമാണ് വാഗ്ദാനം ചെയ്‍തിരിക്കുന്നത്. 40 ദിവസത്തെ ഷൂട്ടിംഗിനായി 65 കോടി രൂപയായിരിക്കും രജനികാന്തിന് ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

അതേസമയം രജനികാന്തിന്റെ, കാല റിലീസിനായി തയ്യാറെടുക്കുകയാണ്. കബാലിക്കു ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് കാല. ഹുമ ഖുറേഷി ആണ് ചിത്രത്തിലെ നായിക. നാന പടേകര്‍ ആണ് വില്ലനായി എത്തുക. സമുദ്രക്കനി, പങ്കജ് ത്രിപതി തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*