പോലീസ് വേഷത്തില്‍ മീശപിരിച്ച് വീണ്ടും മമ്മൂക്ക; അണിയറയില്‍ ഒരുങ്ങുന്നത് വമ്പന്‍ ചിത്രം,ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്‌ അണിയറപ്രവര്‍ത്തകര്‍..!!

പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി പ്രേക്ഷകരിലേക്ക്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്നത്. അനുരാഗ കരിക്കില്‍ വെള്ളത്തിലെ ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് തന്നെയാണ് ഈ ചിത്രത്തിലും ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

സെപ്‌റ്റംബറില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള സിനിമ തീര്‍ച്ചയായും ഉണ്ടാകു എന്നാല്‍ ചിത്രത്തിന്റെ പേര് ‘ഉണ്ട’ ആയിരിക്കണമെന്നില്ലെന്ന് ജിംഷി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാര്‍ത്ഥ ജീവിതകഥയെ അടിസ്ഥാനമാക്കിയൊരുക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് ഖാലിദ് റഹ്മാന്‍ പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*