ഫോണ്‍ അടുത്തുവെച്ച് ഉറങ്ങുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഇത് വായിച്ചിരിക്കണം..!!

മൊബൈല്‍ ഫോണ്‍ അടുത്തുവെച്ച് ഉറങ്ങുന്നവരാണ് മിക്കവരും. എന്നാല്‍ അവരറിയുന്നില്ല വലിയ വിപത്താണ് അവരെ കാത്തിരിക്കുന്നതെന്ന്. ഇത്തരം സ്വഭാവമുള്ളവര്‍ക്ക് മാരക രോഗങ്ങള്‍ പിടിപെടാമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഫോണിലെ റേഡിയേഷന്‍ കാരണം പുരുഷന്മാരിലെ ബീജത്തിന്റെ അളവ് കുറയുമെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇത് ദാമ്പത്യ ജീവിതത്തില്‍ വെല്ലുവിളിയാകും. ഫോണ്‍ അടുത്തുവെച്ച് ഉറങ്ങിയാല്‍ ക്യാന്‍സര്‍ വരെ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് എക്‌സ്പ്രസ് ഡോട്ട് കോ ഡോട്ട് യുകെ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വിഷയത്തില്‍ ലോകത്ത് നടന്ന വിവിധ പഠനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്.

ഫോണ്‍ പുറത്തുവിടുന്ന റേഡിയേഷന്‍ തരംഗങ്ങളാണ് ക്യാന്‍സറിന് കാരണമാകുന്നത്. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കും ഫോണ്‍ റേഡിയേഷന്‍ കാരണമാകും. ഫോണില്‍നിന്ന് സിഗ്‌നല്‍ ടവറുകളിലേക്ക് പോകുമ്പോള്‍ റേഡിയേഷന്‍ ചുറ്റിലും വ്യാപിക്കുന്നു.

ഇത് നമ്മുടെ ശരീരത്തിലേക്കും തലച്ചോറിലേക്കും അതിവേഗം എത്തിപ്പെടുന്നു. തലച്ചോറിലെ മൃദുവായ കോശങ്ങളെ റേഡിയേഷന്‍ തരംഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് റേഡിയേഷന്‍ കാരണം വളരെവേഗം തലച്ചോറില്‍ ക്യാന്‍സറോ ട്യൂമറോ ഉണ്ടാകുന്നത്. അതിനാല്‍ തന്നെ മൊബൈല്‍ഫോണ്‍ എത്ര അകലെ വെക്കുന്നവോ അത്രയും നല്ലതാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*