പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ യുവാവ് കൊന്നത് സ്വന്തം മാതാപിതാക്കളെ; നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്…

ഡല്‍ഹിയില്‍ ഫേസ്‌ബുക്ക് പ്രണയം പൊലിച്ചത് രണ്ട് ജീവനുകള്‍. കാമുകന്റെയോ കാമുകിയുടെയോ അല്ല കാമുന്റെ മാതാപിതാക്കളുടെ ജീവനാണ് സ്വന്തം മകന്‍ തന്നെ നിഷ്‌കരുണം എടുത്തത്. അബ്ദുള്‍ റഹ്മാന്‍ എന്ന 26കാരനാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനായി മാതാപിതാക്കളെ കൊന്നത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാമിയ നഗറിലാണു സംഭവം.

ഈ കൊലപാതകത്തിന് പിന്നില്‍ സ്വത്ത് കൈവശപ്പെടുത്തുക എന്ന ഗൂഢ ലക്ഷ്യം കൂടി ഇയാള്‍ക്ക് ഉണ്ടായിരുന്നു. കൃത്യം നടപ്പാക്കാന്‍ ഇയാളെ നേരത്തെ തന്നെ ആസുത്രണം നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. കാമുകിക്കും കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പെണ്‍കുട്ടിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തു വിട്ടിട്ടില്ല.

നേരത്തെ ഒരു വിവാഹം കഴിച്ച്‌ ബന്ധം വേര്‍പെടുത്തിയ സമയത്തായിരുന്നു യുവതിയുമായി ഇയാള്‍ പരിചയത്തിലാവുന്നുത്. പിന്നീട് മറ്റൊരു കല്യാണം കഴിച്ചെങ്കിലും ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുമായുള്ള ബന്ധം ഇയാള്‍ ഉപേക്ഷിച്ചിരുന്നില്ല.

ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് ഇയാള്‍ മാതാപിതാക്കളോട് തര്‍ക്കത്തിലായിരുന്നു. മാതാപിതാക്കള്‍ ഈ ബന്ധത്തെ എതിര്‍ത്തതോടെ സ്വത്ത് കൈവശപ്പെടുത്താന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അബ്ദുള്‍ റഹ്മാന്‍ മാപിതാക്കളെ കൊലപ്പെടുത്തുകയായിരുന്നു. തസ്ലിം ബാനു(50) ഷമിം അഹമ്മദ്(55) ദമ്ബതികളുടെ ഒറ്റ മകനാണ് അബ്ദുള്‍ റഹ്മാന്‍ .

കഴിഞ്ഞ മാസം മാതാപിതാക്കള്‍ ഉറങ്ങിക്കിടക്കവെ അബ്ദുള്‍ റഹ്മാന്‍ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ലഹരിക്ക് അടിമയായ അബ്ദുള്‍ റഹ്മാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ചതോടെ പൊലീസ് അബ്ദുള്‍ റഹ്മാന്റെയും സുഹൃത്തുക്കളുടെയും അറസ്റ്റ് രേഖപ്പെടുത്തി. മാതാപിതാക്കളെ കൊലപ്പെടുത്താനായി 2.5 ലക്ഷം രൂപയാണ് അബ്ദുള്‍ റഹ്മാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*