പവര്‍സ്‌റ്റാറില്‍ ഇവര്‍ ഒരുമിക്കുമോ ;ഒടുവില്‍ സംവിധായകന്‍ അത് വെളിപ്പെടുത്തി..!!

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പവര്‍സ്‌റ്റാറി’ല്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ എന്നാണ് ആരാധകര്‍ക്കിപ്പോള്‍ അറിയേണ്ടത്. പവര്‍സ്‌റ്റാര്‍ ആരാകും എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ ആയില്ലെങ്കിലും മെഗാസ്‌റ്റാര്‍ മമ്മൂട്ടി ആയിരിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു വ്യക്തമാക്കി.

മമ്മൂട്ടിയായിരിക്കും ‘പവര്‍സ്‌റ്റാര്‍’ എന്ന് അഭ്യൂഹമുണ്ടായിരുന്നു, എന്നാല്‍ കാസ്‌റ്റിംഗ് തീരുമാനിച്ചിട്ടില്ലെന്ന് ഒമര്‍ ലുലു പറഞ്ഞു. ‘ഒരു അഡാര്‍ ലൗ’വിന്റെ പണിപ്പുരയിലാണ് ഒമര്‍.

സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷിച്ചതുകൊണ്ട് മോഹന്‍ലാല്‍ ആയിരിക്കും ‘പവര്‍സ്‌റ്റാര്‍’ എന്നും അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷിച്ചതിന് അങ്ങനെ ഒരു അര്‍ത്ഥമില്ലെന്നും താന്‍ മമ്മൂക്കയുടെയും ലാലേട്ടന്റെയും കട്ട ഫാന്‍ ആണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂരിലെ ഗുണ്ടാ സംഘത്തലവന്റെ കഥപറയുന്ന സിനിമയാണ് പവര്‍ സ്റ്റാര്‍ എന്നാണ് സൂചന. ചിത്രീകരണം അവസാനഘട്ടത്തിലെത്തിയ ‘ഒരു അഡാര്‍ ലൗ’വിന്റെ തിരക്കിലാണ് ഒമര്‍. 150 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*