Monthly Archives: May 2018

ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി..!!

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട  ശ്രീജിത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ധനസഹായവും സര്‍ക്കാര്‍ ജോലിയും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കുന്നുവെന്ന് അഖില പറഞ്ഞു. അതേസമയം, ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ ചോദ്യം ചെയ്യും. അറസ്റ്റിലായ പറവൂര്‍ സിഐ ക്രിസ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഫോണ്‍രേഖകള്‍ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കസ്റ്റഡിക്കൊല നടക്കുമ്പോള്‍ എ.വി ജോര്‍ജ് ...

Read More »

അസമില്‍ 7 വയസുകാരിയെ 19കാരന്‍ കൊലപ്പെടുത്തി; കൊലപാതകം കാരണം…

അസമില്‍ 7 വയസുകാരിയെ 19കാരന്‍ കൊലപ്പെടുത്തി. ദുബ്രി ജില്ലയിലെ റാണിഗഞ്ചിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ പിടികൂടി. ഇയാള്‍ കുറ്റം സമ്മതിച്ചു.അടുത്ത വീട്ടിലെ വിവാഹസല്‍ക്കാരത്തിന്റെ തിരക്കിനിടെ കുട്ടിയെ പ്രതി കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ബലാത്സംഗശ്രമം നടന്നതായും സംശയമുണ്ട്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഞായറാഴ്ച വൈകീട്ട് മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടി. തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Read More »

കോഴിക്കോട് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍…

തിരുവമ്പാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. മുത്തപ്പന്‍പുഴ പള്ളിത്തൊടി സലിം മുഹമ്മദാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്.

Read More »