Monthly Archives: May 2018

ഇവിടെ ഓരോ വീട്ടിലും ഒരു ക്യാന്‍സര്‍ രോഗിയുണ്ട്, കാരണം ഇതാണ്…

ഈ ഗ്രാമത്തിലെ ഓരോ വീട്ടിലും ഒരു ക്യാന്‍സര്‍ രോഗിയുണ്ട്. തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്ന് മൂന്നുകിലോ മീറ്റര്‍ മാത്രം അകലെയുള്ള സില്‍വര്‍പുരം എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ വാര്‍ത്ത. സില്‍വര്‍പുരത്തെ കിണറുകളിലെ ജലം ഉപയോഗിക്കാനാവാത്ത വിധം മലിനപ്പെട്ടതാണെന്നും എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സില്‍വര്‍പുരത്തുള്ള ലക്ഷ്മിയുടെ ഭര്‍ത്താവ് കുടലിലുണ്ടായ ക്യാന്‍സറിനെ തുടര്‍ന്ന് മുപ്പത്തൊന്നാം വയസിലാണ് മരിച്ചത്. പറക്കമുറ്റാത്ത രണ്ട് കുട്ടികളുമായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ലക്ഷ്മിക്ക് പക്ഷേ പരാതിപ്പെട്ടിരിക്കാന്‍ സമയമില്ല. കുട്ടികള്‍ പട്ടിണി കിടക്കാതിരിക്കാനും അവരുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാനും ലക്ഷ്മി സമ്പാദിക്കേണ്ടിയിരിക്കുന്നു. ഇവരുടെ തൊട്ടടുത്ത ...

Read More »

‘സോറി അച്ഛാ’, രണ്ട് പെണ്‍കുട്ടികള്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍..!!

രണ്ട് പെണ്‍കുട്ടികളെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തെക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ തുഗ്ലക്കബാദിലെ റെയില്‍വേ ട്രാക്കിലാണ് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്കാണ് സംഭവം. മരണ കാരണം വ്യക്തമല്ല. എന്നാല്‍ സംഭവം നടന്നതിന് സമീപം ലഭിച്ച ബാഗില്‍ നിന്ന് കുട്ടികളിലൊരാളെഴുതി എന്ന് കരുതുന്ന ക്ഷമാപണ കത്ത് ലഭിച്ചു. കത്തില്‍ ‘സോറി അച്ഛാ’ എന്നാണ് എഴുതിയിരുന്നത്. പെണ്‍കുട്ടികളിലൊരാളുടെ അമ്മ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ഇതുമൂലം വിഷാദത്തിലായിരുന്നു ഈ പെണ്‍കുട്ടി. ഇതായിരിക്കും മരണ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. അതേ സമയം സിബിഎസ്ഇ ...

Read More »

മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡിനും ഇതുവരെ നേടാന്‍ കഴിയാത്ത നേട്ടവുമായി റിലയന്‍സ് ജിയോ..!!

ആഗോള ഫീച്ചര്‍ ഫോണ്‍ വിപണിയില്‍ ഒന്നാമനായി റിലയന്‍സ് ജിയോഫോണ്‍. മറ്റൊരു ഇന്ത്യന്‍ ബ്രാന്‍ഡിനും ഇതുവരെ കൈവരിക്കാന്‍ സാധിക്കാത്ത നേട്ടമാണ് ജിയോ നേടിയിരിക്കുന്നത്. ആഗോള വിപണിയില്‍ 15 ശതമാനം വിഹിതമാണ് 4ജി ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ നേടിയത്. 14 ശതമാനം വിപണി വിഹിതവുമായി ഫിന്‍ലന്‍ഡ് കമ്പനിയായ നോക്കിയ ആണ് വിപണിയില്‍ രണ്ടാം സ്ഥാനം. ആഫ്രിക്കന്‍ ബ്രാന്‍ഡായ ഐടെല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 13 ശതമാനമാണ് വിപണി വിഹിതം. 38 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് വിപണിയില്‍ രേഖപ്പെടുത്തിയിട്ടുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് പാദത്തില്‍ മൊത്തം ഫീച്ചര്‍ ഫോണ്‍ ചരക്കു ...

Read More »

അര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കാന്‍ ഒരുങ്ങി മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി..!!

ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുക്കാനൊരുങ്ങി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജൂണ്‍ 7 ന് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വെച്ചു നടക്കുന്ന ‘ത്രിതീയ വര്‍ഷ സംഘ ശിക്ഷ വര്‍ഗ്’ എന്ന ചടങ്ങിലാണ് മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി പങ്കെടുക്കുന്നത്. മുഖര്‍ജിയുടെ ഓഫീസും മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.  ജൂണ്‍ 7 ന് നാഗ്പൂരിലെത്തുന്ന മുഖര്‍ജി ജൂണ്‍ 8 ന് തിരിച്ചെത്തുമെന്നും മുഖര്‍ജിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.  നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എല്ലാ വര്‍ഷവും ...

Read More »

തമ്പുരാട്ടികാവിനെക്കുറിച്ചു അറിയാമോ.?

പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്. വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു കാണാനിടയായി അത് കുട്ടി പുറത്തു മാറിയത്തിന്റ ലക്ഷണം ആണെന്ന് ഗുരുസ്വാമി വിലയിരുത്തി. ഇളയതമ്പുരാട്ടിയെ യാത്ര അവിടെ അവസാനിപ്പിച്ച്‌ ഒരു പാറയിൽ കയറ്റിയിരുത്തി. തലയേദിവസം തേക്കിലയുടെനാമ്പിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പാണ് വസ്ത്രത്തിൽ കണ്ടത്. തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല. ...

Read More »

യന്ത്ര ഊഞ്ഞാല്‍ തകര്‍ന്ന് 10 വയസ്സുകാരിക്ക് ദാരുണാന്ത്യം; 6 പേര്‍ക്ക് പരിക്ക്; അപകട ദൃശ്യങ്ങള്‍ പുറത്ത്.

ആന്ധ്രപ്രദേശിലെ അനന്തപൂരില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് പത്തുവയസ്സുകാരി കൊല്ലപ്പെട്ടു. അമൃതയെന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 3 പേര്‍ കുട്ടികളാണ്. അപകടത്തില്‍പ്പെട്ടവരെ അനന്തപൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യന്ത്ര ഊഞ്ഞാലിലെ ഒരു ട്രോളി പൊട്ടിപ്പോവുകയായിരുന്നു. ബോള്‍ട്ട് ഇളകിയതിനാലാണ് അപകടമുണ്ടായത്. വ്യാപാരമേളയുടെ ഭാഗമായാണ് ജയന്റ് വീല്‍ സജ്ജീകരിച്ചത്. പ്രദേശത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗ്രൗണ്ടിലായിരുന്നു മേള. വേനലവധിയും ഞായറാഴ്ചയുമായതിനാല്‍ മേളയില്‍ ഏറെ തിരക്കുമുണ്ടായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയാണ് യന്ത്രോഞ്ഞാല്‍ തകര്‍ന്ന് അപകടമുണ്ടായത്. ബോള്‍ട്ടിളകിയത് ഓപ്പറേറ്ററെ അറിയിച്ചിരുന്നെന്നും എന്നാല്‍ ...

Read More »

നിർമാണച്ചെലവ് 30% കുറയ്ക്കും ഈ ജിപ്സം വീടുകള്‍..!!

സ്വന്തമായൊരു വീട് എന്നത് ഏതൊരു സാധാരണക്കാരന്റേയും സ്വപ്നമാണ്, ഒരായുസ്സിന്റെ സമ്പാദ്യവും. മിച്ചം പിടിച്ചതും സ്വരുക്കൂട്ടിയതുമൊക്കെ ചേർത്തുവച്ചാലും വായ്പയെടുക്കാതെ ഈ കാര്യം നടക്കില്ല എന്ന സ്ഥിതിയാണ്. ഒരു തുക പറഞ്ഞു നിർമാണം തുടങ്ങിയാലും പൂർത്തിയാകുമ്പോൾ വീണ്ടും കൈവായ്പ പലതു വാങ്ങേണ്ടിവരും. നിർമാണ സമയത്തു പരമാവധി ചെലവ് കുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കുക എന്നതാണ് വീടു നിർമാണം ബജറ്റിൽ അവസാനിപ്പിക്കാനുള്ള മാർഗം. നിർമാണ സാമഗ്രികളിലും രീതികളിലും ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമായ ഒട്ടേറെ സംവിധാനങ്ങൾ വിപണിയിലെത്തിയിട്ടും പരമ്പരാഗതമായ സിമന്റും മണലും കട്ടയും തടിയും ഉപയോഗിച്ച് നമ്മൾ അധിക സാമ്പത്തിക ബാധ്യത ...

Read More »

യൂണിഫോമിന്റെ അളവ് എടുക്കുന്നതിനിടെ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍..!!

സ്‌കൂള്‍ യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പത്ത് വയസുകാരിയെ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച തയ്യല്‍ക്കാരന്‍ അറസ്റ്റില്‍. എളമക്കര പള്ളിപ്പറമ്പില്‍ പ്രദീപ് (50) ആണ് അറസ്റ്റിലായത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി യൂണിഫോം തയ്ക്കാനായി കഴിഞ്ഞദിവസം കുട്ടിയുടെ രക്ഷിതാക്കള്‍ പ്രദീപിന്റെ സ്ഥാപനത്തിലെത്തിയിരുന്നു. ഇതിനായി രക്ഷിതാക്കളുടെ മുന്‍പില്‍ വെച്ച് കുട്ടിയുടെ അളവ് പ്രദീപ് എടുത്തിരുന്നു. എന്നാല്‍ ഇന്നലെ കുട്ടിയെ വീണ്ടും കണ്ടപ്പോള്‍ യൂണിഫോമിന്റെ അളവ് നഷ്ടപ്പെട്ടുപോയെന്ന് പറഞ്ഞ് പ്രദീപ് ...

Read More »

ദിവസവും 20 മിനിറ്റ് യോഗ ചെയ്യൂ, ഇത് നിങ്ങളുടെ ജീവിതം മാറ്റും. ഭക്തിയും വേണ്ട, വിശ്വാസവും വേണ്ട,  ധൈര്യം മാത്രം മതി;  ലിസിയുടെ യോഗാ ചിത്രങ്ങള്‍ വൈറലാകുന്നു…!!

യോഗാദിനത്തോടനുബന്ധിച്ച് നടി ലിസിയും അല്‍പനേരം യോഗ ചെയ്തിരിക്കുകയാണ്. ദിവസവും 20 മിനിറ്റ് യോഗ ചെയ്യൂ, ഇത് നിങ്ങളുടെ ജീവിതം മാറ്റും. വിശ്വാസവും വേണ്ട, ഭക്തിയും വേണ്ട ധൈര്യം മാത്രം മതി യോഗയ്ക്ക് എന്ന ഓഷോ വചനങ്ങളോടെ ചിത്രങ്ങളും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. കേരളത്തിലെ ഒരു ചലച്ചിത്രനടിയാണ് ലിസി, ലിസ്സി, ലിസ്സി പ്രിയദർശൻ അഥവാ ലക്ഷ്മി പ്രിയദർശൻ. ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ തെലുങ്ക്, തമിഴ് ഭാഷകളിലെ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ പൂക്കോട്ടുപടിയിൽ ജനിച്ച ലിസിയ്ക്ക് ചെറുപ്പത്തിൽ പിതാവിനെ നഷ്ടപ്പെടുകയും, മാതാവ് ഏലിയാമ്മയുടെ സംരക്ഷണയിൽ വളർന്നു ...

Read More »

ഭര്‍ത്താവിനെ സംബന്ധിക്കുന്ന ഇക്കാര്യമറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് കോടതി…

ഭര്‍ത്താവിന്റെ ശമ്പളാനുകൂല്യങ്ങള്‍ എത്രയാണെന്ന് അറിയാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ജസ്റ്റിസ് എസ് കെ സേത്ത്, നന്ദിത ദുബേ എന്നിവരുടെ ബഞ്ചിന്റേതാണ് നിരീക്ഷണം. സുനിത ജയിന്‍ എന്ന വനിതയുടെ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രധാന വിധിപ്രസ്താവം. വിവാഹമോചനം നേടിയ ഭര്‍ത്താവ് അനുവദിക്കുന്ന ജീവനാംശത്തുക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ബിഎസ്എന്‍എല്‍ കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ പവന്‍കുമാര്‍ ജയിനിനെതിരെയാണ് വിവാഹമോചനം നേടിയ സുനിത ജയിന്‍ കോടതിയെ സമീപിച്ചത്. പവന്‍ ഉയര്‍ന്ന തുക ശമ്പളമായി പിന്‍വലിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ജീവനാംശമായി 7000 രൂപ മാത്രമേ നല്‍കുന്നുള്ളൂവെന്നുമായിരുന്നു ഇവരുടെ പരാതി. എന്നാല്‍ പവന്‍ ...

Read More »