ഒരു വര്‍ഷം മുമ്പ് ചിക്കന്റെ എല്ല് ശ്വാസകോശത്തില്‍ തടഞ്ഞു, ദുബായില്‍ 69കാരന് ഒടുവില്‍ സംഭവിച്ചത്‌ ഞെട്ടിക്കുന്നത്..!!

69കാരന്റെ ശ്വാസകോശത്തില്‍ തടഞ്ഞിരുന്ന ചിക്കന്റെ എല്ല് ശസ്ത്രക്രിയ ചെയ്‌ത്‌ പുറത്തെടുത്തു. ഒരു വര്‍ഷം മുന്‍പാണ് മുഹമ്മദ് അല്‍ അബ്ദുലിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയത്.

അന്ന് മുതല്‍ അദ്ദേഹത്തിന് കഠിനമായ നെഞ്ച് വേദന അനുഭവപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിനിടെ യുഎഇയിലെ എട്ട് ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടിയിരുന്നു.

ഏറ്റവും ഒടുവിലാണ് ഷെയ്ഖ് ഖലീഫ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ എന്തോ തടഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ഇത് പുറത്തെടുക്കുകയായിരുന്നു. ശാസ്ത്രകിയയ്ക്ക് ശേഷം അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*