ഒരു പ്രണയവും വിവാഹവും ഒരു യുവാവിന്റെ ജീവൻ എടുത്തതത് കെട്ടടങ്ങു മുന്നേ വീണ്ടും കമിതാക്കൾക്ക് നേരെ ബന്ധുക്കളുടെ കൊല വിളി; സംരക്ഷണമാവശ്യപ്പെട്ട് കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍..!!

ഒരു പ്രണയവും വിവാഹവും ഒരു യുവാവിന്റെ ജീവൻ എടുത്തതത് കെട്ടടങ്ങു മുന്നേ വീണ്ടും കമിതാക്കൾക്ക് നേരെ ബന്ധുക്കളുടെ കൊല വിളി. പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്.

ജീവന് സംരക്ഷണം നൽകണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് കമിതാക്കൾ എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കണ്ണൂർ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്.

വീട്ടു തടങ്കലിൽ ആയിരുന്ന യുവതിയുമായി യുവാവ് നാടുവിടുകയായിരുന്നു. ഇവരുടെ വിവാഹം തടയുന്നതിനായി യുവതിയുടെ തിരിച്ചറിയൽ രേഖ ഉൾപ്പെടെയുള്ളവ ബന്ധുക്കൾ തടഞ്ഞുവച്ചെന്നും ഉന്നത രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും കമിതാക്കൾ ആരോപിക്കുന്നു.

ഫോണിലൂടെയും, ചിലര്‍ നേരിട്ട് വീട്ടിലെത്തിയും വധഭീഷണി മുഴക്കിയാതായും ഇവർ പറയുന്നു. വനിതാ സെല്ലിൽ പരാതി നൽകിയ ശേഷം യുവാവിന്റെ ബന്ധുക്കൾക്ക് ഒപ്പമാണ് ഇരുവരും ചൊവ്വാഴ്ച തൃക്കാക്കര സ്റ്റേഷനിലെത്തി പരാതി നൽകിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*