ഒരു 15 വയസ്സുകാരന്‍ തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതായി തുറന്നടിച്ച് പ്രമുഖ ബോളിവുഡ് നടി…

തനിക്കെതിരെ ഒരു 15 വയസ്സുകാരന്‍ ലൈംഗിക അതിക്രമം നടത്തിയതായി തുറന്നടിച്ച് പ്രമുഖ ബോളിവുഡ് നടി സുസ്മിതാ സെന്‍. കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് നടി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

ആറു മാസം മുന്‍പ് ഒരു അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്ന വേളയിലാണ് ലൈംഗിക അതിക്രമം നടന്നതെന്ന് സുസ്മിത പറഞ്ഞു. പത്തോളം ബോഡിഗാര്‍ഡുകള്‍ കൂടെയുണ്ടെങ്കിലും നടിമാര്‍ക്ക് മേല്‍ പലപ്പോഴും പീഡന ശ്രമങ്ങള്‍ നടക്കാറുണ്ടെന്നും സുസ്മിത തുറന്നടിച്ചു.

നടീനടന്‍മാരെ കാണാന്‍ വന്‍ ജനാവലി തന്നെ അവാര്‍ഡ് വിതരണ ചടങ്ങ് നടക്കുന്ന ഹാളിന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. ജനങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് ബോഡി ഗാര്‍ഡുകള്‍ക്കിടയിലൂടെ നീങ്ങുന്നതിനിടയിലാണ് ശരീരത്തിന് മേല്‍ അതിക്രമം നടക്കുന്നതായി താന്‍ അറിഞ്ഞത്. പുറകിലൂടെ കയ്യിട്ട് പ്രതിയെ ഞാന്‍ മുമ്പിലേക്ക് വലിച്ചു കൊണ്ടു വന്നു.

എന്നാല്‍ ആ പ്രതിയെ കണ്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയതായും അത് വെറും 15 വയസ്സ് മാത്രം പ്രായമുള്ള ബാലനായിരുന്നുവെന്നും നടി പറഞ്ഞു. പയ്യന്‍ മറ്റുള്ളവരുടെ മുന്നില്‍ നാണം കെടരുതെന്ന് കരുതി താന്‍ ഉടന്‍ തന്നെ തോളില്‍ കയ്യിട്ട് സൗഹൃദ ഭാവത്തിലെന്ന പോലെ സംസാരിക്കുവാന്‍ തുടങ്ങി.

ഈ കാര്യം താന്‍ ഇപ്പോള്‍ പുറത്ത് പറഞ്ഞാല്‍ നിന്റെ ജീവിതം തന്നെ നശിക്കുമെന്ന കാര്യം അറിയില്ലേയെന്ന് ചെവിയില്‍ സ്വകാര്യം ചോദിച്ചു. ആദ്യമൊക്കെ കുട്ടി കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു. മാപ്പ് നല്‍കണമെന്നും രക്ഷിക്കണമെന്നും പറഞ്ഞു.

താന്‍ ആ കുട്ടിയെ ഉപദേശിച്ചതിന് ശേഷം ഇവിടെ നിന്ന് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടതായും സുസ്മിത പറഞ്ഞു. തങ്ങളുടെ മക്കള്‍ ഇത്തരത്തില്‍ മോശം പെരുമാറ്റം നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമായാണെന്നും സുസ്മിത കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*