Breaking News

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് തവണ ലോട്ടറിയടിച്ചു; പത്തുകോടിയിലധികം നേടിയ ആളെ കാണാനില്ല..!!

കഴിഞ്ഞ ആഴ്ച ലോട്ടറിയിലൂടെ അഞ്ച് കോടിയിലധികം നേടിയയാള്‍ക്ക് തന്നെ ഈ ആഴ്ചയിലും ലോട്ടറിയടിച്ചു. അതും അഞ്ചുകോടിയിലേറെ. ആരാണ് ഈ ഭാഗ്യവാന്‍ എന്ന് അന്വേഷിക്കുകയാണ് ഏവരും. സര്‍ക്കാരും സര്‍ക്കാരിതര സ്ഥാപനങ്ങളും നടത്തുന്ന ലോട്ടറികള്‍ ഏറെ സജീവമായിട്ടുള്ള ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് ആ ഭാഗ്യവാനുള്ളത്.

എന്നാല്‍ ലോട്ടറിയടിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാല്‍പതിന് മേലെ പ്രായമുള്ള ആളാണ് ലോട്ടറി എടുത്തതെന്ന് ലോട്ടറി വിതരണം ചെയ്ത കടക്കാരന്‍ പറയുന്നു. ഈ അജ്ഞാതനായുള്ള തിരച്ചിലിലാണ് അധികൃതര്‍.

അതേസമയം ഇത്ര ചെറിയ ഇടവേളകളില്‍ ഒരാള്‍ക്ക് തന്നെ ഇത്ര വലിയ തുക ലഭിക്കുന്നത് അപൂര്‍വ്വമാണെന്നാണ് നിരീക്ഷണം. ബോണ്ടി മേഖലയില്‍ നിന്നുള്ള ഈ നാല്‍പ്പതുകാരനായുളള തിരച്ചിലിലാണ് ലോട്ടറി ഏജന്‍സികള്‍.

അഞ്ച് കോടി രൂപ വച്ച് രണ്ട് തവണയായി നേടിയ 10 കോടി രൂപയാണ് ഈ അജ്ഞാതനെ കാത്തിരിക്കുന്നത്.  ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് റിയല്‍എസ്റ്റേറ്റിലും കാര്‍ വാങ്ങാനും ഉപയോഗിക്കുമെന്നായിരുന്നു ലോട്ടറി എടുക്കുമ്പോള്‍ ഇയാള്‍ പറഞ്ഞതെന്ന് ലോട്ടറി വിതരണം ചെയ്ത കടക്കാരന്‍ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*