ഞെട്ടിക്കുന്ന നഷ്ടക്കണക്കുമായി എസ്ബിഐ : പോയത് കോടികള്‍; നഷ്ട്ടകണക്കിന് കാരണമായത്…

2018 ആരംഭിച്ച്‌ മൂന്നു മാസത്തിനകം എസ്ബിഐക്ക് നേരിടേണ്ടി വന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടം. 7718 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് അധികൃതര്‍ പുറത്ത് വിട്ടിരിക്കുന്നത്.

കിട്ടാക്കടവുമായി ബന്ധപ്പെട്ട നടപടികള്‍ പരിഷ്‌കരിച്ച്‌ അമിത വ്യവസ്ഥകള്‍ എസ്ബിഐ അടുത്തിടെ ഇറക്കിയിരുന്നു. ഇക്കാരണത്താലാണ് നഷ്ടം സംഭവിച്ചതെന്നാണ് നിഗമനം. ഡിസംബറില്‍ 2416 കോടി രൂപയാണ് എസ്ബിഐക്ക് നഷ്ടം സംഭവിച്ചത്.

തുടര്‍ന്ന് ഓഹരിയില്‍ 5 ശതമാനം വര്‍ധനയുണ്ടായെങ്കിലും നഷ്ടത്തിന്‌റെ അളവ് കുറഞ്ഞിരുന്നില്ല. നഷ്ടം നികത്തുന്നത് സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*