നിസാര കാര്യങ്ങൾക്ക്‌ പോലും സങ്കടം വന്ന്‌ കരയാറുണ്ടോ നിങ്ങൾ? എന്നാൽ അറിഞ്ഞോളൂ ഈ കാര്യങ്ങൾ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും, തീർച്ച!!

മറ്റുള്ളവരുടെ വിഷമം കേൾക്കുമ്പോഴോ ഒരു സിനിമയോ സീരിയലോ കാണുമ്പോഴോ പോലെയുള്ള ചെറിയ കാര്യങ്ങൾക്ക് പോലും സങ്കടപ്പെടുന്ന നിങ്ങളെ ഇക്കാര്യം പറഞ്ഞു മറ്റുള്ളവർ പരിഹസിക്കാറില്ലേ? അങ്ങനെയെങ്കില്‌ നിങ്ങൾക്ക്‌ സന്തോഷിക്കാനൊരു വാർത്തയുണ്ട്‌. എങ്കിൽ ഇനി അതോർത്തു വിഷമിക്കേണ്ട കാരണം കരയുന്നത്‌ അത്ര മോശം സ്വഭാവമല്ല, എളുപ്പത്തിൽ കരച്ചിൽ വരുന്നവർക്ക് ഒട്ടേറെഗുണങ്ങളുണ്ട് എന്നാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയ സൈക്കോളജിസ്റ്റുകൾ പറയുന്നത്.

ചെറിയ കാരണങ്ങള്‍ക്ക് പോലും കരയുന്നവര്‍ വൈകാരിക സമ്മര്‍ദ്ദങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കാത്തവരാണെന്ന് പറയുന്നു. ഇത്തരക്കാർ മറ്റുള്ളവരുടെ വിഷമങ്ങൾ മനസ്സിലാക്കാൻ കഴിയുന്നവരായിരിക്കും. ഇവർ ഒരിക്കലും ആരെയും വഞ്ചിക്കില്ല. കണ്ണുമടച്ച് ഇവരെ വിശ്വസിക്കാം. അത്രയ്ക്ക് ആത്മാർത്ഥതയുള്ളവരാണ് ഇക്കൂട്ടർ. അതു മാത്രമല്ല സുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവരായിരിക്കും ഇത്തരക്കാർ. എന്നാൽ മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഇവർ പറയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ഇത്തരക്കാർ അധികം ശ്രമിക്കില്ല.

വികാരങ്ങളെ അടക്കിവയ്ക്കാതെ അത് കണ്ണീരായി അപ്പപ്പോൾ തന്നെ ഒഴുക്കി കളയുന്ന ഇത്തരക്കാർക്ക് പിരിമുറുക്കം, ഉത്ക്ണ്ഠ, വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കുറേ സമയം കരഞ്ഞു കഴിയുമ്പോൾ മനസ്സിനകത്തെ ദേഷ്യവും സങ്കടവും മാറിക്കിട്ടുന്നതിനൊപ്പം തന്നെ മന:സ്സമാധാനവും കിട്ടും.

മറ്റുള്ളവരെ അപേക്ഷിച്ചു ഇവരുടെ സങ്കടങ്ങൾക്കും പിണക്കങ്ങൾക്കും ആയുസ്സ് കുറവായിരിക്കും. ഐസ് അലിഞ്ഞില്ലാതാവുന്നതു പോലെ ഇവരുടെ വിഷമങ്ങളും ഇല്ലാതാവും. അതു മാത്രമല്ല സുഹൃത്തുക്കളോട് എല്ലാ കാര്യങ്ങളും തുറന്നു പറയുന്നവരായിരിക്കും ഇത്തരക്കാർ. എന്നാൽ മറ്റുള്ളവരുടെ മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും ഇവർ പറയില്ല. മറ്റുള്ളവരെ കുറ്റപ്പെടുത്താനോ പരിഹസിക്കാനോ ഇത്തരക്കാർ ശ്രമിക്കില്ല.

കരച്ചില്‍ മാനിസക സമ്മര്‍ദ്ധം ഒഴിവാക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ്. സങ്കടവും സന്തോഷവും ദേഷ്യവുമൊക്ക കണ്ണീരിലൂടെ പ്രകടിപ്പിക്കുന്നവര്‍ക്ക് കരഞ്ഞ് കഴിയുമ്പോള്‍ മനസിന് സമാധാനം ലഭിക്കുംകരയുമ്പോള്‍ കണ്ണ് വൃത്തിയാകും.കണ്ണിലെ അഴുക്കും പൊടിയുമെല്ലാം പുറത്തുപോകുമെന്ന് സാരം.

പെട്ടെന്ന് കരയുന്നവര്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്നു കരുതി പെരുമാറുന്നവരായിരിക്കില്ല.മറ്റുള്ളവരെ ഓര്‍ത്ത് തങ്ങളുടെ വികാരങ്ങളും ചിന്തകലും മനസിലടക്കി വെയ്ക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ക്ക് ഇമോഷണല്‍ ബാലന്‍സിംഗ് നടത്താന്‍ കഴിയുമെന്നും പഠനം വ്യക്തമാക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*