സ്മാര്‍ട്ഫോണിനെ പിരിയാന്‍ വയ്യേ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഇത് വായിക്കണം..!

നിങ്ങള്‍ സ്മാര്‍ട്ഫോണ്‍  കയ്യില്‍ കരുതാന്‍ മറന്നു പോവുമ്ബോഴോ കാണാതാവുമ്ബോഴോ ഫോണ്‍ ചാര്‍ജ്ജ് കഴിഞ്ഞ് ഓഫ് ആവുമ്ബോഴോ അസ്വസ്ഥനാവാറുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം, അത് ‘നോമോഫോബിയ’ എന്ന മാനസിക പ്രശ്നത്തിന്റെ ലക്ഷണമാണ്. സ്മാര്‍ട്ഫോണ്‍ കയ്യില്‍ ഇല്ലാത്ത അവസ്ഥയില്‍ ആശങ്കമൂലം നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിക്കുകയും, രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നോമോ ഫോബിയ.

ഇന്ന് ആഗോള തലത്തില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു മാനസിക പ്രശ്നമാണ് ഇത്. സ്മാര്‍ട്ഫോണിനെ നിരന്തരമായി ആശ്രയിക്കുന്ന ഒരു തലമുറ നേരിട്ടു തുടങ്ങുന്നതും. ഭാവിയില്‍ വലിയതോതില്‍ മനുഷ്യമനസിനെ ബാധിക്കാന്‍ പോകുന്നതുമായ ഒരു വലിയ പ്രശ്നം. സ്മാര്‍ട്ഫോണ്‍ നിരന്തരമായി ഉപയോഗിക്കുന്നവര്‍ അതുവഴിയുള്ള വെര്‍ച്വല്‍ ആശയവനിമയത്തിനോട് അടിമപ്പെടുകയും എപ്പോഴെങ്കിലും അത് ഇല്ലാതെ വരുമ്ബോള്‍ അസ്വസ്ഥനാവുകയും ചെയ്യുന്നു. സ്മാര്‍ട്ഫോണിനോടുള്ള ആസക്തി എന്ന് വേണമെങ്കില്‍ പറയാം.

ചിന്തയുടേയും ഓര്‍മ്മയുടെയും വലിയൊരു ഭാഗം ഇന്ന് സ്മാര്‍ട്ഫോണുകളുമായി പങ്കുവെക്കുകയാണ് എല്ലാവരും. അതുകൊണ്ടു തന്നെ മനുഷ്യര്‍ അവരുടെ വ്യക്തിത്വം സ്മാര്‍ട്ഫോണുകളിലേക്ക് വ്യാപിപ്പിക്കാന്‍ നിര്‍ബന്ധിതരാകുന്നു. അതുവഴി സ്മാര്‍ട്ഫോണുകളുമായുള്ള മനുഷ്യരുടെ ആത്മബന്ധം വര്‍ധിക്കുകയും ചെയ്യുന്നു. ഇതാണ് നോമോഫോബിയയിലേക്ക് നയിക്കുന്ന കാരണമായി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാങ്കേതിക വിദ്യയുടെ അമിതോപയോഗമാണ് മനുഷ്യനില്‍ അതൊരു ആസക്തിയായും അടിമത്തമായും ആശ്രയത്വമായും മാറ്റുന്നത്.

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന് ഇടവേളകള്‍ നല്‍കുകയാണെങ്കില്‍, അതായത് നിത്യജീവിതത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിക്കാതിരിക്കുന്ന സമയങ്ങള്‍ കൊണ്ടുവരുന്നത് ഈ പ്രശ്നത്തിനൊരു പരിഹാരമാകുമെന്ന് കാലിഫോര്‍ണിയയിലെ ഇന്ററാക്റ്റീവ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകന്‍ ബ്രെന്‍ഡ കെ വീഡര്‍ഹോള്‍ഡ് പറയുന്നു. സാങ്കേതിക വിദ്യ നിര്‍മ്മിത ബുദ്ധിയിലേക്കും മറ്റും വികസിച്ചുകൊണ്ടിരിക്കുമ്ബോള്‍ മനുഷ്യര്‍ക്ക് അതിനോടുള്ള ആശ്രയത്വവും ആകര്‍ഷണവും വര്‍ധിക്കുകയാണ്. ഇത് ഭാവിയില്‍ മനുഷ്യനെ ഗുരുതരമായി ബാധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് തരുന്നു.

സ്മാര്‍ട് സാങ്കേതിക വിദ്യയുടെ മിടുക്ക് (smartness) ഉപയോഗപ്പെടുത്തുന്നതോടൊപ്പം തന്നെ അതിനെ അതിനെ അമിതമായി ആശ്രയിക്കാതിരിക്കാന്‍ ഒരോരുത്തരും ശ്രദ്ധാലുക്കളായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*