നടിയുടെ ‘ശരീര ഭാഗം’ കാണണമെന്ന് ഫേസ്ബുക്ക്‌ ലൈവിൽ ആവശ്യപ്പെട്ട ആളുടെ വീട്ടിൽ നടി നേരിട്ടെത്തി, പിന്നെ നടന്നത്‌.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്(വീഡിയോ)

സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്ക്‌ നേരേ മോശമായതും ആക്ഷേപവും അശ്ലീലവും കലർന്നതുമായ കമന്റുകൾ നൽകുക എന്നത്‌ ചില ഞരമ്പന്മാരുടെ രീതിയാണ്. അത്തരത്തിൽ ഒരു നടി ലൈവിൽ വന്നപ്പോൾ അവരുടെ ശരീര ഭാഗം കാണണമെന്ന് കമന്റിട്ട ആളുടെ വീട്ടിൽ നടി നേരിട്ടെത്തിയാൽ എന്ത്‌ സംഭവിക്കുൻ? അവിടെ അയാളുടെ അമ്മയും ഭാര്യയും ഉണ്ടെങ്കിലോ?

സ്വന്തം ജീവിത അനുഭവം ഷോർട്ട്‌ ഫിലിം ആയി പുറത്തിറക്കിയത്‌ നടി അൻസിബയാണ്. ബി എസ്‌ സി വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർത്ഥിനിയായ അൻസിബ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്‌. ഗിന്നസ്‌ പക്രുവാണ് ചിത്രം നിർമ്മിച്ചത്‌.

ഒഫിഷ്യൽ പേജിൽ ഫേസ്ബുക്ക്‌ ലൈവിൽ വന്നപ്പോഴാണ് അൻസിബയ്ക്ക്‌ ഈ അനുഭവം ഉണ്ടായത്‌. ഷൂട്ടിംഗ്‌ സമയത്തായിരുന്നതിനാൽ വളരെ വിഷമം തോന്നിയെന്നും ആകെ അപ്സെറ്റായി പോയി താനെന്നും പറയുന്നു അൻസിബ.

 ‘എന്റെ സുഹൃത്തുക്കളാണ് ആ ഐ.ഡി കണ്ടുപിടിച്ചു അയാളെ വിളിച്ചത്. അത് ഒറിജിനല്‍ ആണെന്ന് വെരിഫൈ ചെയ്ത ശേഷം അയാളോട് ഈ കമന്റിനെ പറ്റി ചോദിച്ചു. അയാളത് നിഷേധിച്ചു. അയാളോട് ഭാര്യയ്ക്ക് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. ഭാര്യയോട് എന്നെ അറിയുമോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്ക് വലിയ ഇഷ്ടമുള്ള ആർടിസ്റ്റ് ആണെന്ന് പറഞ്ഞു. എന്നിട്ടാണ് അവരോടു കാര്യം പറഞ്ഞത് ചേച്ചിയുടെ ഭര്‍ത്താവ് ഇങ്ങനെ ഒരു കമന്റ് ചെയ്തിരുന്നുവെന്നും ചേച്ചിയ്‌ക്കെന്താണ് അതില്‍ അഭിപ്രായമെന്നും.

അത് വരെ വളരെ സന്തോഷത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന ആ ചേച്ചി പിന്നീട് മിണ്ടിയില്ല. അവരെ പിന്നെയും വിഷമിപ്പിക്കണം എന്ന് തോന്നിയില്ല. ആ ചേച്ചിയെ ഓര്‍ത്തു മാത്രമാണ് അന്ന് ഫോണ്‍ വച്ചത്. ആ ഒരു സംഭവം നടന്നപ്പോള്‍ ഞാന്‍ ചിന്തിച്ചതാണ് ഇത് പോലെ ചെയ്യുന്നവരുടെ വീട്ടില്‍ ആ നടി നേരിട്ട് പോയി അയാളുടെ വീട്ടുകാരെ കണ്ട് കാര്യം പറഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന്. അത് തന്നെയാണ് ഇപ്പോള്‍ ഷോര്‍ട് ഫിലിം ആക്കിയതും.’–അൻസിബ പറഞ്ഞു.

കണ്ടു നോക്കൂ വീഡിയോ!

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*