നടിആക്രമണ കേസ്സില്‍ വിചാരണ നേരിടുന്ന ദിലീപിന് ഇനി ആശ്വസിക്കാം; മലയാളത്തിന്‍റെ സൂപ്പര്‍താരം പുറത്ത് വിട്ടത് അമ്പരപ്പിക്കുന്ന വിവരങ്ങള്‍, ദിലീപിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വാക്കുകള്‍..!!

മലയാള സിനിമയില്‍ പണ്ട് മുതലേ കാസ്റ്റിംഗ് കൗച്ച്‌ ഉണ്ടായിരുന്നതായി നടന്‍ മധു. മലയാളത്തില്‍ മാത്രമല്ല, എല്ലാ ഭാഷയിലെയും സിനിമാരംഗത്ത് ഇത് ഉണ്ടായിരുന്നതാണെന്നും മധു പറഞ്ഞു.

സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധുവിന്റെ വെളിപ്പെടുത്തല്‍. ലൈംഗിക താല്‍പര്യത്തോടെയുള്ള ഇത്തരത്തിലുള്ള ബന്ധങ്ങള്‍ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലുമുള്ളതാണ്.എല്ലാ സമൂഹത്തിലുമുണ്ടാകും.

എന്ന് വച്ച്‌ അത് ആ സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമല്ലല്ലോ. അതുപോലെതന്നെയാണ് സിനിമയിലെ ഇത്തരം ബന്ധങ്ങളുമെന്നും മധു പറഞ്ഞു. കൂടുതല്‍ അടുപ്പമുള്ളവരുമായി ഇത്തരം ബന്ധം കൂടുതല്‍ സാധ്യമായതിനാല്‍ അതെല്ലാം നടന്നിരുന്നതായും അദ്ദേഹം പറഞ്ഞു.അതേസമയം നടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നാണ് മധു പ്രതികരിച്ചത്.

ദിലീപാണ് ആണ് ഇത് ആസുത്രണം ചെയ്തതെന്ന് കരുതുന്നില്ല. കാരണം ബുദ്ധിമാനാണ് ദിലീപ്. ഇത്തരത്തിലുള്ള ഒരു വിഡ്ഢിത്തം ദിലീപ് കാണിക്കുമോ എന്ന് സംശയമാണ്.  നടിക്ക് ദുരനുഭവം ഉണ്ടായെന്നത് സത്യമാണ്. ഇതിന് പിന്നില്‍ ദിലീപാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് ഞാന്‍ പറയുന്നതെന്നും മധു വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*