Breaking News

മുഷിഞ്ഞ് ദുർഗന്ധം വന്നിട്ടും മോഹൻലാൽ എതിര് പറഞ്ഞില്ല, ഇത് ഒരു നടനും ചെയ്യാത്ത ത്യാഗമെന്ന് സംവിധായകന്റെ വെളിപ്പെടുത്തൽ..!!

മോഹൻലാലിന്റെ അഭിനയ മികവും ഒരു കഥാപാത്രമാകാൻ ഏറ്റെടുക്കുന്ന വെല്ലുവിളികളും എല്ലാവർക്കും അറിയാവുന്നതാണ്. ഏത് സാഹസരംഗങ്ങളേയും ഡ്യുപ്പില്ലാതെ നേരിടാനും കഥാപാത്രത്തിന്റെ പൂര്ണതയ്ക്കായി ഏത് അറ്റം വരെ പോകാനും മോഹൻലാൽ കാണിക്കുന്ന സുമനസ്സ് തന്നെയാണ് കാൽ നൂറ്റാണ്ടിൽ ഏറെ ആയി അദ്ദേഹത്തെ കാൽ നൂറ്റാണ്ടിൽ ഏറെ ആയി മലയാളത്തിന്റെ താരരാജാവ് എന്ന പദവിയിൽ നിലനിർത്തുന്നത്.

മോഹൻലാൽ തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി കാണിക്കുന്ന ഈ ആത്മാർത്ഥതയെപ്പറ്റിയും പല സിനിമയുടെയും ചിത്രീകരണ വേളയിൽ ഉണ്ടായിട്ടുള്ള ഈ അനുഭവങ്ങളെക്കുറിച്ചും പല സംവിധായകരും വെളിപ്പെടുത്തിയിട്ടുണ്ട്.

അത്തരം ഒരു സാഹസത്തെക്കുറിച്ച് സംവിധായകൻ സത്യൻ അന്തിക്കാടും തുറന്നു പറഞ്ഞിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1986 ൽ മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക എന്നിവർ അഭിനയിച്ചു പ്രദർശനത്തിനെത്തിയ ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം.

ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായ ഗോപാലകൃഷ്ണ പണിക്കരെ ബസ്സില്‍ നിന്ന് പിടിച്ചു തള്ളുകയും അഴുക്കു വെള്ളത്തിലിട്ടു ബസ്സിലെ യാത്രക്കാര്‍ മര്‍ദിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട്. ബസ്സിലെ യാത്രക്കാരുമായി ഏറ്റുമുട്ടുന്ന ഈ രംഗം ചിത്രീകരിച്ചത് കൊച്ചിയിലെ പനമ്പിള്ളി നഗറിലാണ്.

ആ സീനിന്റെ തുടര്‍ച്ചയായ മറ്റൊരു സീന്‍ ചിത്രീകരിച്ചത് ഒരാഴ്ചയ്ക്ക് ശേഷമാണ്. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വീടിനു മുന്നില്‍ ഇരുവരും ജീപ്പില്‍ വന്നിറങ്ങുന്ന രംഗമാണത്. ആ രംഗത്തില്‍ ഒരാഴ്ചയ്ക്ക് മുന്‍പ് ഉപയോഗിച്ച അതേ ഷര്‍ട്ടിട്ട് മോഹന്‍ലാല്‍ അഭിനയിച്ചെങ്കിൽ കഥാപാത്രത്തിനന് പൂർണത ലഭിച്ചേനെ എന്നു സത്യന്‍ അന്തിക്കാടിന് തോന്നി.

എങ്കിലും മോഹൻലാലിനോട് അത് പറയാൻ സത്യൻ അന്തിക്കാടിനു തോന്നിയില്ല. എങ്കിലും ഇത് മനസിലാക്കിയ മോഹൻലാൽ, മുഷിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന അതേ ഷര്‍ട്ട് ധരിച്ചാണ് ഏഴു ദിവസങ്ങള്‍ക്ക് ശേഷം ഷോട്ടിനു റെഡിയായത്. മോഹൻലാൽ കാണിച്ച ഈ ആത്മാർത്ഥത ഇന്ത്യയിലെ ഒരു നടനും ചെയ്യില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാട് ഇതേക്കുറിച്ചു പറഞ്ഞത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*