Breaking News

മു​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്ത് തിരിച്ചെത്തുന്നു..!!

രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ വി​ല​ക്ക് നേ​രി​ടു​ന്ന മു​ന്‍ ഓ​സ്ട്രേ​ലി​യ​ന്‍ നാ​യ​ക​ന്‍ സ്റ്റീ​വ് സ്മി​ത്ത് ക്രി​ക്ക​റ്റി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ ട്വ​ന്‍റി-20 കാനഡ ലീ​ഗി​ല്‍ ക​ളി​ക്കാ​നാ​ണ് സ്മി​ത്ത് ഒ​രു​ങ്ങു​ന്ന​ത്. ലീ​ഗി​ല്‍ ക​ളി​ക്കാ​ന്‍ സ്മി​ത്തി​ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​നു​മ​തി ന​ല്‍​കി.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​മ്ബ​ര​യ്ക്കി​ടെ പ​ന്തി​ല്‍ കൃ​ത്രി​മം കാ​ട്ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സ്മി​ത്തി​നെ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ല​ക്കി​യ​ത്. സ്മി​ത്തി​നൊ​പ്പം വി​ല​ക്ക് നേ​രി​ട്ട ഡേ​വി​ഡ് വാ​ര്‍​ണ​റും കാ​മ​റോ​ണ്‍ ബാ​ന്‍​ക്രോ​ഫ്റ്റും വി​ല​ക്ക് നേ​രി​ട്ടി​രു​ന്നു. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ലും നി​ന്നും ഇ​വ​രെ താ​ര​ങ്ങ​ളെ ക​ളി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തോ​ടെ താ​ര​ങ്ങ​ള്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യും മാ​റ്റി നി​ര്‍​ത്ത​പ്പെ​ട്ടി​രു​ന്ന താ​ര​ങ്ങ​ള്‍​ക്ക് തി​രി​ച്ചു​വ​ര​വി​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

സ്മി​ത്തി​നൊ​പ്പം വി​ല​ക്ക് നേ​രി​ടു​ന്ന വാ​ര്‍​ണ​റും ബാ​ന്‍​ക്രോ​ഫ്റ്റും തി​രി​ച്ച​വ​ര​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വാ​ര്‍​ണ​റി​നു പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റി​ലും ബാ​ന്‍​ക്രോ​ഫ്റ്റി​ന് വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ പ്രീ​മി​യ​ര്‍ ക്രി​ക്ക​റ്റ് ലീ​ഗി​ലും ക​ളി​ക്കാ​ന്‍ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ടു​ന്പോ​ഴാ​ണ് സ്മി​ത്തി​നും അ​നു​മ​തി ല​ഭി​ക്കു​ന്ന​ത്.

ജൂ​ണ്‍ 25 മു​ത​ല്‍ ജൂ​ലൈ 16 വ​രെ ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ ട്വ​ന്‍റി-20 ലീ​ഗി​ല്‍ ആ​റു ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക്രി​ക്ക​റ്റി​ലെ വ​ന്പ​ന്‍ താ​ര​ങ്ങ​ളാ​യ ക്രി​സ് ഗെ​യി​ല്‍‌, ഷ​ഹീ​ദ് അ​ഫ്രീ​ദി, ക്രി​സ് ലി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*