മോഹന്‍ലാലുമായി കടുത്ത വിരോധം!! പ്രശ്നം തുടങ്ങിയത് ആ ചിത്രത്തിന് ശേഷം? മോഹന്‍ലാലിനെതിരെ പ്രമുഖ നടന്‍റെ വെളിപ്പെടുത്തല്‍..!!

എന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കൂട്ട്കെട്ടായിരുന്നു മോഹന്‍ലാല്‍- ശ്രീനിവാസന്‍ ജോഡി. ഈ കൂട്ട്കെട്ടിലൂടെ നിരവധി ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. ഇന്നും അവയെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ശ്രീനിവാസന്‍- മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് എന്നീ ത്രിമൂര്‍ത്തികള്‍ വെള്ളിത്തിരിയില്‍ അത്ഭുതങ്ങളായിരുന്നു സൃഷ്ടിച്ചിരുന്നത്.

ഇവരുടെ ചിത്രങ്ങളെല്ലാം ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റുമായിരുന്നു. സിനിമയില്‍ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ഇവര്‍ വളരെ അടുത്ത ബന്ധംവെച്ച്‌ പുലര്‍ത്തിയിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി ഇവരുടെ ബന്ധത്തില്‍ വിളളല്‍ വീണിട്ടുണ്ടെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കുറച്ചു നാളായ ഇവരുടെ ബന്ധത്തില്‍ അസ്വസ്ഥത തല പൊക്കിയിട്ടുണ്ടെത്രേ. എന്നാല്‍ ഇത് വെറു പപ്പരാസി വര്‍ത്തനമാണോ ഇതിനു പിന്നിലെ സത്യം ഇപ്പോള്‍ ശ്രീനിവാസന്‍ തന്നെ തുറന്നു പറയുകയാണ്. അദ്ദേഹം പറയുന്നത് കേള്‍ക്കാം. ഒരു അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പത്മശ്രീ സരോജ് കുമാറിനു ശേഷം;

മോഹന്‍ലാല്‍ശ്രീനിവാസന്‍ കൂട്ട്കെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമായ ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാര്‍. ആ കഥാപാത്രത്തെ മുന്‍നിര്‍ത്തി പുറത്തിറക്കിയ സിനിമയായിരുന്നു 2012 ല്‍ പുറത്തു വന്ന പത്മശ്രീ സരോജ് കുമാര്‍. ഈ ചിത്രത്തിനു ശേഷമാണ് ഇരു താരങ്ങള്‍ക്കിടില്‍ അഭിപ്രാഭ ഭിന്നത രൂക്ഷമായത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ മോഹന്‍ലാലിനെ രൂക്ഷമായി പരിഹസിച്ച്‌ ശ്രീനിവാസന്‍ രംഗത്തെത്തി എന്നു തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

മോഹന്‍ലാല്‍ ആരാധകരെ ചൊടിപ്പിച്ചു; 

കൂടാതെ ശ്രീനിവാസനെതിരെ ലാലേട്ടന്‍ ഫാന്‍സും രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ ലൈഫ്റ്റ് കേണല്‍ പദവി, ആനക്കൊമ്ബ് എന്നീ വിഷയത്തിനെതിരെ ശ്രീനി ട്രോളി രംഗത്തെത്തിയിരുന്നു. അന്ന് ഇത് ഫാന്‍സിനിടയില്‍ വലിയ വിവാദമായിരുന്നു. അത് ഫാന്‍സുകള്‍ ചെറിയ തോതില്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അറിയേണ്ടത് പ്രചരിക്കുന്ന വര്‍ത്തയില്‍ എന്തൊങ്കിലും സത്യമുണ്ടോയെന്നാണ്. ഇതിനു മറുപടിയുമായി ശ്രീനി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

താനും മോഹന്‍ലാലുമായി യാതൊരു തരത്തിലുള്ള വിരോധവുമില്ല, പത്മശ്രീ സരോജ്കുമാര്‍ എന്ന ചിത്രം മോഹന്‍ലാലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നു. ഈ സമയത്ത് അദ്ദേഹം പറ‍ഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. ശ്രീനിവാസന്‍ തന്നെ നേരില്‍ കാണുമ്ബോള്‍ ഇതിലും കൂടുതല്‍ പരിഹസിക്കാറുണ്ടെന്നായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാണ് ശ്രീനിവാസന്‍ മോഹന്‍ലാലിനെ ആക്ഷേപിച്ചു എന്നുളളത് പൊള്ളയായ ആരോപണം മാത്രമാണ്. ഇതിനെ അദ്ദേഹം തള്ളിക്കളയുകയും ചെയ്തുട്ടുണ്ട്.

മോഹന്‍ലാല്‍ -ശ്രീനിവാസന്‍ കൂട്ട്കെട്ടില്‍ നിറയെ ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. 2010 ല്‍ പുറത്തിറങ്ങിയ ഒരുനാള്‍ വരുമെന്ന ചിത്രത്തിനു ശേഷം ഈ കൂട്ട്കെട്ടില്‍ പുതിയൊരു ചിത്രം പിറന്നിട്ടില്ല. എതെങ്കിലും ഒരു ചിത്രത്തിനു വേണ്ടി ഒന്നിച്ചഭിനയിക്കാന്‍ ഈ താരജോഡികള്‍ തയ്യാറല്ല. മുന്‍കാലങ്ങളിലെ പോലെ ഒരു മാസ് ക്ലാസ പടത്തില്‍ മാത്രമേ ഇവര്‍ ഒന്നിക്കാറുള്ളൂ. വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വരുന്ന ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായി എത്തുന്നതെന്നുള്ള വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത് പ്രേക്ഷകര്‍ക്ക് ഏറെ സന്തോഷമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*