മോഹന്‍ലാലിനെ തഴഞ്ഞതോ? ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തില്‍നിന്നും ലാലേട്ടനെ ഒഴിവാക്കി, പകരം ഫഹദ്; മോഹന്‍ലാലിനെതിരെ തുറന്നടിച്ച്‌ സംവിധായകന്‍..!!

സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ നിരവധി സൂപ്പര്‍ ഹിറ്റുകള്‍ മലയാളികള്‍ ആഘോഷമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ കൂട്ടുകെട്ടില്‍ ചിത്രം ഒരുങ്ങുന്നു, പക്ഷേ മോഹന്‍ലാല്‍ ഇല്ലെന്ന് മാത്രം. മോഹന്‍ലാലിന് പകരം ഫഹദ് ഫാസിലാണ് ഇത്തവണ പ്രേക്ഷകരെ ചിരിപ്പിക്കാനെത്തുന്നത്.

മോഹന്‍ലാലിന് പകരം ഫഹദ് എത്തിയതിന് പിന്നില്‍ മോഹന്‍ലാലുമായുള്ള ശ്രീനിവാസന്റെ പിണക്കമാണോ എന്ന ആശങ്കയിലാണ് ആരാധകര്‍. ശ്രീനിവാസന്‍ തന്നെ ഇതിനുള്ള ഉത്തരം നല്‍കുന്നു. മോഹന്‍ലാലുമൊന്നിച്ചുള്ള ഉദയനാണ് താരം എന്ന ചിത്രത്തിന് ശേഷമാണ് മോഹന്‍ലാലും ശ്രീനിവാസനും അകലം പാലിക്കാന്‍ തുടങ്ങിയത്.

ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു സരോജ്കുമാര്‍. എന്നാല്‍ ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി 2012ല്‍ പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ലെഫ്റ്റ്‌നന്റ് കേണല്‍ പദവി, ആനക്കൊമ്ബ് തുടങ്ങിയവയ്‌ക്കെതിരെ രൂക്ഷമായി പരാമര്‍ശിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ശ്രീനിവാസനെതിരെ മോഹന്‍ലാല്‍ രംഗത്തെത്തിയപ്പോള്‍ ശ്രീനിവാസന്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു.

മോഹന്‍ലാലുമായി യാതൊരു തരത്തിലുള്ള വിരോധവുമില്ലെന്നും പത്മശ്രീ സരോജ്കുമാര്‍ എന്ന ചിത്രം മോഹന്‍ലാലുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കിയിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു. എന്നാല്‍ ശ്രീനിവാസന്‍ തന്നെ നേരില്‍ കാണുമ്ബോള്‍ ഇതിലും കൂടുതല്‍ പരിഹസിക്കാറുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. എന്നാലിതിനെ അദ്ദേഹം തള്ളിക്കളയുകയാണ് ചെയ്തതെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*