Breaking News

മമ്മൂട്ടി ചിത്രം യാത്രയില്‍നിന്നും കീര്‍ത്തിസുരേഷിനെ ഒഴിവാക്കി; കാരണം മമ്മൂട്ടിയോ?,ആരാധകരെ അമ്പരപ്പിച്ച് ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്രയില്‍ കീര്‍ത്തി സുരേഷ് പ്രധാന വേഷത്തില്‍ എത്തുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു.

വൈഎസ്‌ആറിന്റെ മകളുടെ വേഷമാണ് കീര്‍ത്തിക്കു പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വേഷത്തിന് ഭൂമിക ചൗളയെ നിശ്ചയിച്ചു. വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് എത്തുക.

നേരത്തേ ഈ വേഷത്തില്‍ നയന്‍താര എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബാഹുബലിയില്‍ അനുഷ്‌കയുടെ ദേവസൂര്യ എന്ന കഥാപാത്രത്തിന്റെ ചേട്ടത്തിയമ്മയായി ആശ്രിത എത്തിയിട്ടുണ്ട്.
യാത്രയില്‍ താനും ഒരു വേഷം ചെയ്യുന്നുണ്ടെന്ന് തമിഴ് സൂപ്പര്‍ താരം സൂര്യ അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

വൈഎസ്‌ആറിന്റെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ സൂര്യ എത്തുന്നുവെന്നാണ് സൂചന. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്‌ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്‌ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന ഫോക്കസ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*