Breaking News

മമ്മൂട്ടി അങ്ങനെയുള്ള വ്യക്തി ആണ്, എനിക്ക് മമ്മൂട്ടി ആകാൻ കഴിയില്ല: ആ സ്വഭാവം മോഹൻലാൽ വെളിപ്പെടുത്തുന്നു!!

മലയാള സിനിമയുടെ രണ്ട് താരസൂര്യന്മാരെ ഒരുമിച്ച് ഒരു സിനിമയിൽ എന്നല്ല എവിടെ കണ്ടാലും മലയാളികൾ അത് ആഘോഷം ആക്കാറുണ്ട്. എണ്‍പതുകളുടെ തുടക്കത്തില്‍ ഏതാണ്ട് ഒരേ കാലയളവിൽ മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച നടന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അന്‍പതിലേറെ മലയാള ചിത്രങ്ങളില്‍ ആണ് ഇവർ ഒന്നിച്ചഭിനയിച്ചിട്ടുള്ളത്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിൽ തന്നെ മറ്റൊരു സൂപ്പര്‍താരങ്ങളും ഇത്രയധികം സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടാവില്ല.

ഐ.വി ശശി-ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന മിക്ക ചിത്രങ്ങളിലും ഇവര്‍ ഒന്നിച്ചെത്തിയപ്പോൾ അതൊക്കെയും ബോക്സ്‌ഓഫീസിലെ തന്നെ വന്‍ ഹിറ്റുകള്‍ ആയിരുന്നു. മലയാള സിനിമയിലെ താരരാജാക്കന്മാർ എന്ന പദവിയിലേക്ക് വളര്‍ന്നപ്പോഴും ഇവർക്കിടയിൽ എന്നും‍ പരസ്പരമുള്ള സ്നേഹവും സൗഹൃദവും നിറം മങ്ങാതെ ഇവർ കാത്തുസൂക്ഷിച്ചിരുന്നു.

ആരാധന അതിരു വിടുമ്പോൾ പലപ്പോഴും ഈ സൂപ്പർ താരങ്ങളുടെ ഫാൻസുകാർ തമ്മിൽ തല്ലാറുണ്ട് എങ്കിലും ഇവര്‍ തമ്മില്‍ നല്ലൊരു സ്നേഹ സൗഹൃദം ഇന്നും അങ്ങിനെ തന്നെ നിലനിര്‍ത്തുന്നുണ്ട്. ഒരു നടനെന്ന നിലയില്‍ പലരും ഇവരെ വിലയിരുത്തിയിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായി പരസ്പരം വിലയിരുത്താൻ ഇവർക്ക് മാത്രമേ എപ്പോഴും സാധിക്കാറുള്ളൂ.

ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖ പരിപാടിയിലായിൽ മോഹന്‍ലാല്‍ മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഒരു സൂപ്പര്‍താരവും മറ്റൊരു സൂപ്പര്‍താരത്തെ ഇത്ര ഭംഗിയായി വിലയിരുത്തിയുണ്ടാവില്ല എന്നത് ആ വാക്കുകളിലൂടെ നമുക്ക് മനസിലാക്കുവാൻ സാധിക്കും. മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് മോഹൻലാലിന്റെ വിലയിരുത്തൽ ഇങ്ങനെ…

 “മമ്മൂട്ടി വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആക്ടര്‍ ആണ് വളരെ. ഡിസിപ്ലിന്‍ പുലര്‍ത്തുന്ന നടനാണ്, അദ്ദേഹത്തിന്‍റെ ജീവിത രീതിയിലും അത് പ്രതിഫലിക്കാറുണ്ട്, സിനിമയിലെ ഒരു ഡയലോഗ് എനിക്ക് ഇഷ്ടമുള്ള രീതിയിലാണ് ഞാന്‍ പറയുന്നത്. ഒരു ഡയലോഗ് ഇങ്ങനെ പറയണം അല്ലെങ്കില്‍ ഇങ്ങനെ നിര്‍ത്തണം, ഇവിടെ കോമ വേണം എനിക്ക് ഇങ്ങനെയുള്ള നിയമങ്ങള്‍ കൊണ്ട് നടക്കാന്‍ കഴിയില്ല.

മമ്മൂട്ടി എന്നോട് പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് അങ്ങനെ ചെയ്യാനാണ് ഇഷ്ടമെന്ന്, ഞാന്‍ അത്തരം ഡിസിപ്ലീന്‍ കീപ്പ് ചെയ്യുന്ന വ്യക്തിയല്ല. ഞാന്‍ എന്റെ ശൈലിക്ക് അനുസരിച്ചാണ് പ്രസന്റ് ചെയ്യുന്നത്. ഒരുപക്ഷെ അത്തരം നിയമങ്ങള്‍ ഒന്നും സൂക്ഷിക്കാത്തത് കൊണ്ടാണ് എന്റെ അഭിനയം കുറച്ചു കൂടി സ്വാഭാവികമാണെന്ന് പറയപ്പെടുന്നത്.

അങ്ങനെയുള്ള അഭിനയത്തോട് വളരെ ആവേശമുള്ള നടനാണ്‌ മമ്മൂട്ടി, എനിക്കും ആവേശമുണ്ടെങ്കിലും ഞങ്ങളുടെ അഭിനയത്തില്‍ ഇത്തരത്തിലുള്ള വ്യത്യാസം ഉണ്ടാകാം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*