മമ്മൂക്കയെ പോലും അമ്പരപ്പിച്ച് ലാലേട്ടന്‍, മമ്മൂക്കയുടെ ആ ‘അസുഖം’ ലാലേട്ടനേയും പിടികൂടിയോ? ആരാധകര്‍ക്കായി ലാലേട്ടന്‍റെ കിടിലന്‍ സമ്മാനം..!!

ഒടിയനായി വേഷപ്പകര്‍ച്ച നടത്തി ഏവരെയും ഞെട്ടിച്ചതിന് പിന്നാലെ മലയാളത്തിന്റെ മഹാനടന്‍ മറ്റൊരു ചിത്രവും പോസ്റ്റ് ചെയ്ത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ലാലേട്ടനെ നായകനാക്കി ഹിറ്റ്‌മേക്കര്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം യു.കെയില്‍ ആരംഭിച്ചിരിക്കുന്നു. അവിടെ നിന്നുള്ള ലാലേട്ടന്റെ ചുള്ളന്‍ ഫോട്ടോയാണ് പുറത്തു വന്നിരിക്കുന്നത്.

നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം യുകെയില്‍ ആരംഭിച്ച വിവരം ലാലേട്ടന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. ലോഹത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

ഒടിയന് വേണ്ടി ശരീരഭാരം കുറച്ചതിനാല്‍ ചെറുപ്പക്കാരനായ ലാലേട്ടനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. അവിടെയുള്ള ഹൈഡ് പാര്‍ക്കില്‍ നിന്നും നീല നിറമുള്ള ടീ ഷര്‍ട്ടും ഷോര്‍ട്ട്സും ധരിച്ച്‌ നില്‍ക്കുന്ന ലാലേട്ടനെ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ചുള്ളന്‍ ചെക്കാനായാണ് തോന്നുക. പ്രായത്തെ തോല്‍പ്പിക്കാനുള്ള മമ്മൂട്ടിയുടെ വഴിയില്‍ തന്നെയാണ് ലാലേട്ടനും.

ഇത്തിക്കര പക്കി, നീരാളി തുടങ്ങിയ സിനിമകളിലെ കിടിലം ചിത്രങ്ങള്‍ക്കു പിന്നാലെയെത്തിയ ലാലേട്ടന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചള്‍ക്കും വഴിവച്ചിട്ടുണ്ട്. ട്രോളന്‍മാരും ലാലേട്ടന്റെ പുതിയ ചിത്രത്തിനു പിന്നാലെയാണ്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*