മലയാളികളെ കുടുകുടാ ചിരിപ്പിക്കാന്‍ ‘തളത്തില്‍ ദിനേശനും ശോഭയും’ വീണ്ടും വരുന്നു; പക്ഷേ ഒരു മാറ്റം…

മലയാളികളെ കുടുകുടാ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് ചിത്രമായിരുന്നു വടക്കുനോക്കിയന്ത്രം. ഇനിയൊരിക്കലും ശ്രീനിവാസന് ദിനേശനോ പാര്‍വ്വതിക്ക് ശോഭയോ ആകാന്‍ സാധിക്കില്ല. അത്രമാത്രം അഭിനയിപ്പിച്ച്‌ പൊലിപ്പിച്ച ചിത്രമാണത്.

ഇന്നും മലയാളികള്‍ ആ സിനിമ കണ്ടുക്കൊണ്ടേയിരിക്കുന്നു. ദിനേശന്റെ ആദ്യരാത്രിയും ശോഭയെ ചിരിപ്പിക്കാന്‍ കൊണ്ടുവരുന്ന കോമഡിയും ഫോട്ടോ എടുക്കാന്‍ പോകുന്നതും..ഇങ്ങനെ ഓരോ രംഗങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു.

എന്നാല്‍, തളത്തില്‍ ദിനേശനും ശോഭയും വീണ്ടും സ്‌ക്രീനില്‍ എത്തുകയാണ്. ശ്രീനിവാസനും പാര്‍വ്വതിയുമല്ലെന്ന് മാത്രം. ഇത്തവണ നിവിന്‍പോളിയും ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമാണ് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ലൗ ആക്ഷന്‍ ഡ്രാമ എന്നാണ് ചിത്രത്തിന്റെ പേര്.

ഇടവേളയ്ക്കു ശേഷം നയന്‍സ് വീണ്ടും മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണിത്. ഫന്റാസ്റ്റിക് ഫിലിംസാണ് എം. സ്റ്റാര്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ പ്രശസ്തനടന്‍ അജുവര്‍ഗ്ഗീസ്, വിശാഖ് സുബ്രഹ്മണ്യം എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. എന്നാല്‍, വടക്കുനോക്കിയന്ത്രത്തിന്റെ തുടര്‍ച്ചയല്ലെന്ന് ധ്യാന്‍ പറയുന്നുണ്ട്. ഈ പേരും കഥാപാത്രങ്ങളെയും ഉപയോഗിക്കുന്നുവെന്ന് മാത്രം.

മുപ്പതുവയസ്സിനുമുകളിലുള്ള ഒരു യുവാവിന്റെ പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കുടുംബമഹിമക്കൊപ്പം സാമ്ബത്തിക അടിത്തറയുള്ള കുടുംബാംഗമാണ് ദിനേശന്‍. അഭിമാനിയാണ്, ഒരു വിവാഹച്ചടങ്ങിനിടയിലാണ് ശോഭയെ കണ്ടുമുട്ടുന്നത്. മലയാളവും തമിഴും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഒരു പാലക്കാടന്‍ ബ്രാഹ്മണ പെണ്‍കുട്ടി. സ്വന്തമായി വരുമാനം വേണമെന്ന ശാഠ്യക്കാരിയാണ് ശോഭ.

രണ്ടുപേരും ഏറെ അഭിമാനികള്‍. ഇവരുടെ പ്രണയമാണ് ലൗ ആക്ഷന്‍ ഡ്രാമ. ശ്രീനിവാസന്‍, ഉര്‍വ്വശി, അജുവര്‍ഗ്ഗീസ്, ധന്യാബാലകൃഷ്ണന്‍, സംവിധായകന്‍ ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴിലേയും കന്നഡത്തിലേയും താരങ്ങളും അഭിനയിക്കുന്നു. വിനീത് ശ്രീനിവാസന്റെ ഗാനങ്ങളും ചിത്രത്തിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*