മലയാളത്തിലെ മറ്റൊരു സൂപ്പർ താരവും അങ്ങനെ പറയില്ല; ക്യാപ്റ്റൻ രാജു തുറന്നു പറയുന്ന നടന്‍ ആരാണെന്ന് അറിയാമോ??

നാടോടിക്കാറ്റ് എന്നൊരു സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ എല്ലാവർക്കും മനസിലേക്ക് ഓടി വരുന്ന ഒരു കഥാപാത്രം ഉണ്ട് ” പവനായി ” എന്ന വില്ലനായി വന്ന് ഒരുപാട് ചിരിപ്പിച്ച ഒരു കഥാപാത്രം.

പവനായിയെ അവിസ്മരണീയമാക്കിയ ക്യാപ്റ്റൻ രാജു ആ കാലഘട്ടത്തിൽ സൂപ്പർ താരങ്ങളുടെ അടക്കം പ്രധാന വില്ലനായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. വർഷങ്ങളുടെ സിനിമാ ജീവിതത്തിൽ ക്യാപ്റ്റൻ രാജുവിന് ഓർക്കാൻ സിനിമയിൽ തന്നെ പ്രേം നസീർ അടക്കം ഉള്ളവരുടെ കൂടെ ഉള്ള അഭിനയത്തിന്റെ അനുഭവങ്ങളും ഓർമ്മകളും വിശേഷങ്ങളും ഒക്കെ ഉണ്ട്.

ഒരിക്കൽ പ്രേം നസീറിനൊപ്പം അഭിനയിച്ച ഒരു സിനിമയുടെ ചിത്രീകരണ വേളയിൽ ഉണ്ടായ ഒരു അനുഭവം ക്യാപ്റ്റൻ രാജു ഈയിടെ ഒരു മാധ്യമത്തിലൂടെ പങ്കുവച്ചു.

പ്രേം നസീർ സർ ഒരു വലിയ മനുഷ്യൻ ആണെന്നും ചിത്രീകരണ വേളയിൽ ഒരുപാട് ഉപദേശങ്ങൾ തരാറുണ്ട് എന്നും ഒരുപാട് സ്നേഹത്തോടെ പെരുമാറുന്ന ആൾ ആണെന്നും ഒക്കെ പറഞ്ഞു കൊണ്ടാണ് ക്യാപ്റ്റൻ രാജു പ്രേം നസീറും ഒന്നിച്ചുള്ള അനുഭവം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ…

ഷൂട്ടിങ്ങിനിടയിൽ സ്റ്റണ്ട് സീനിൽ ഞാൻ ചെന്നു വീഴുന്നത് ഒരു കൂട്ടം തടികൾ കൊണ്ടുള്ള പട്ടികകളുടെ മുകളിലേക്ക് ആണ്. ആ തടികൾ ഒരുപാട് അണികൾ ഉണ്ടായിരുന്നു. ഇതു കണ്ട ഉടനെ നസീർ സാർ എന്നെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു.

‘ക്യാപ്റ്റൻ ആവേശം നല്ലതാണ് പക്ഷെ താങ്കളുടെ ദേഹത്ത് ആ ആണി കൊണ്ടാൽ ശരീരം മുറിയും അതുപോലെ തന്നെ ആ കാരണം കൊണ്ട് ഷൂട്ടിങ്ങും മുടങ്ങും. അതുകൊണ്ട് ഒന്നുകിൽ നിങ്ങൾ ആ തടിയിലെ ആണികൾ ഉള്ള വശം മറിച്ചിടുകയോ അത് മാറ്റിയിടുകയോ ചെയ്യുക.’ അതാണ് മലയാളത്തിലെ നിത്യ ഹരിത നായകന്റെ മഹത്വം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*