Breaking News

മകന്‍റെ ദുര്‍വാശിക്ക് വഴങ്ങിയില്ല ; ശല്യം സഹിക്കാനാവാതെ അമ്മ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു..!!

വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് മകന്‍ വാശിപിടിച്ചതോടെ സ്വന്തം ജീവനൊടുക്കി ഒരമ്മ. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. പത്താംക്ലാസ് കഴിഞ്ഞുനില്‍ക്കുന്ന മകനാണ് 35,000 രൂപയുടെ മൊബൈലിനായി വാശി പിടിച്ചത്.

മകന്റെ കൈവശം 9000 രൂപയുടെ മൊബൈല്‍ ഫോണുണ്ട്. എന്നാല്‍ പുതിയ ഫോണ്‍ വേണമെന്ന് ആവശ്യപ്പെട്ട് കുട്ടി വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസവും ഇതെചൊല്ലി അമ്മയോട് വഴക്കിട്ടിരുന്നു. മീന്‍ വൃത്തിയാക്കുകയായിരുന്നു അമ്മ.

വഴക്ക് പരിധി വിട്ട് മകന്‍ അമ്മയുടെ കൈയില്‍ നിന്നും മീന്‍ പാത്രം തട്ടിത്തെറിപ്പിച്ചു. ഇതില്‍ മനംനൊന്ത് അമ്മ അടുത്തുള്ള റെയില്‍വേ ട്രാക്കിലേക്ക് പോയി ട്രെയിന് മുന്നില്‍ ചാടുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ ഇവര്‍ മരിച്ചു. സര്‍ക്കാര്‍ ജീവനക്കാരനായ പിതാവ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. ഇവര്‍ക്ക് ഒരു മകന്‍ കൂടിയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*