Breaking News

ലൂസിഫറില്‍ മോഹന്‍ലാലിന്‍റെ അനിയനനാകുന്നത് ഈ യുവതാരം; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട്‌ അണിയറപ്രവര്‍ത്തകര്‍..!!

പ്രിഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രീകരണത്തിലേക്ക് കടക്കുകയാണ്. രഞ്ജിത് ചിത്രം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ലണ്ടനില്‍ നിന്ന് വന്നയുടന്‍ ലൂസിഫര്‍ ആരംഭിക്കുമെന്നാണ് വിവരം.

മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒരു യുവതാരവും ശ്രദ്ധേയമായ വേഷത്തിലുണ്ടാകുമെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം അത് ടോവിനോ തോമസാണ്. ലൂസിഫറിന്റെ ടൈറ്റില്‍ ഫോണ്ട് വിഡിയോ സ്വന്തം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത യുവതാരം ടോവിനോ ആണെന്നതാണ് ഇത്തരമൊരു അഭ്യൂഹത്തിന് ഇടയാക്കുന്നത്. അതിനിടെ ടോവിനോ മോഹന്‍ലാലിന്റെ അനിയന്‍ വേഷത്തിലാണ് എത്തുന്നതെന്നും ആരാധകര്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നുണ്ട്.

തമിഴ് ചിത്രം മാരി 2വിന്റെ സെറ്റിലാണിപ്പോള്‍ ടോവിനോയുള്ളത്. തമിഴില്‍ അഭിയും നാനും മലയാളത്തില്‍ തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങള്‍ ടോവിനോയുടെതായി റിലീസ് കാത്ത് കിടക്കുകയാണ്.  അടുത്തിടെ മുംബൈയില്‍ നീരാളിയുടെ ഷൂട്ടിംഗിനിടെ ടോവിനോ മോഹന്‍ലാലിനെ ചെന്നു കണ്ടതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*