ലിഗയുടെ സംസ്‌കാരം നാളെ നടക്കും; അന്വേഷണം തൃപ്തികരമെന്ന് ലിഗയുടെ സഹോദരി..!!

തിരുവല്ലയില്‍ കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ ലിഗയുടെ സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. മൃതദേഹം ശാന്തികവാടത്തില്‍ സംസ്‌കരിക്കും.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നാളെ വൈകീട്ട് അഞ്ചിന് ലിഗ അനുസ്മരണ യോഗം നടത്തുമെന്ന് ലിഗയുടെ സഹോദരി ഇലീസ് പറഞ്ഞു. ലിഗയുടെ മരണത്തില്‍ അന്വേഷണം തൃപ്തകരമാണെന്നും ടൂറിസം വകുപ്പിന്റെ പിന്തുണയ്ക്ക് നന്ദിയെന്നും ഇലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ലിഗ കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശി ഹരിയെ അന്വേഷണസംഘം വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് ഇയാളെ വിട്ടയച്ചത്. ആന്തരികാവയവങ്ങളുടെ പരിശോധന കഴിഞ്ഞ ശേഷമേ അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങുവെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നതാണ്.

ലിഗ സറോമോനയെ(33) കഴിഞ്ഞ മാസം 14നാണ് കോവളത്തുനിന്ന് കാണാതായത്. വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്കുവേണ്ടി സഹോദരി ഇലീസിനൊപ്പം ഫെബ്രുവരി 21നാണു കേരളത്തിലെത്തിയത്. തിരുവനന്തപുരം പോത്തന്‍കോടുള്ള ആയുര്‍വേദ കേന്ദ്രത്തില്‍ വിഷാദ രോഗത്തിനുള്ള ചികിത്സയായിരുന്നു ലക്ഷ്യം. ഇതിനിടെ മാര്‍ച്ച് 14ന് സഹോദരിയോടു പറയാതെ ലിഗ കോവളത്തേക്ക് പുറപ്പെട്ടു. അവിടെ വച്ച് കാണാതായി. ഏറെ തിരച്ചിലുകള്‍ക്കൊടുവില്‍  ലിഗയെ തിരുവല്ലത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*