ലാലേട്ടനും സൂര്യയ്ക്കുമൊപ്പം മലയാളത്തിലെ മറ്റൊരു സൂപ്പര്‍താരവും;എങ്കില്‍ ഈ ചിത്രം തകര്‍ക്കും..!!

സൂര്യയുടെ 37ാം ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ സിനിമ ലോകം. മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. സൂര്യയുടെ 37ാം ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തെലുങ്ക് താരം അല്ലൂ സിരീഷും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മോഹന്‍ലാലിനോടൊപ്പം ഇതു രണ്ടാം തവണയാണ് അല്ലു സിരീഷ് അഭിനയിക്കുന്നത്. അയന്‍, കോ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ കെവി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ നിന്ന് ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ 2.0, ഇന്ത്യ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക് പ്രൊഡക്ഷന്‍സാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

അയന്‍, മാട്രന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം കെവി ആനന്ദും സൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചൈനയില്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഉണ്ടാകുമെന്നാണ് അണിയറയില്‍ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഹാരിസ് ജയരാജനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

 2014 ല്‍ വിജയ് മോഹന്‍ലാല്‍ കൂട്ട്കെട്ടില്‍ പിറന്ന ജില്ലയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായിരുന്നു ചിത്രം. ജില്ലയില്‍ വിജയ് യുടെ അച്ഛനായിട്ടായിരുന്നു ലാലേട്ടന്‍ വേഷമിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*