ലൈംഗികബന്ധത്തിനുശേഷം പുരുഷനിൽനിന്നും സ്ത്രീ ആഗ്രഹിക്കുന്ന ഏറ്റവും വലിയ കാര്യമെന്ത്? ഇതാ അതിന്റെ ഉത്തരം..!!

ദമ്പതികൾ ലൈംഗികബന്ധത്തിനു ശേഷം കാണിയ്ക്കുന്ന പല അബദ്ധങ്ങളും പിന്നീട് വലിയ വലിയ പ്രശ്നങ്ങള്‍ ശൃഷ്ടിയ്ക്കാന്‍ ഇടയുണ്ട്. അതുകൊണ്ടു തന്നെ ആ അബദ്ധങ്ങള്‍ തിരുത്തേണ്ടതുണ്ട്. ലൈംഗിക ബന്ധം എങ്ങനെയാവണം എന്നതിനെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയും പുതിയ പുതിയ ആശയങ്ങള്‍ ദിനം‌പ്രതി രൂപം കൊള്ളുകയും ചെയ്യുന്നു.

പുതിയ പൊസിഷനുകള്‍, ബെഡ്‌റൂമിലെ പൊടിക്കൈകള്‍, പശ്ചാത്തലമൊരുക്കുന്നതിന്‍റെ സൌന്ദര്യശാസ്ത്രം തുടങ്ങി ചര്‍ച്ചയ്ക്കും പഠനത്തിനും വിഷയമാകുന്ന വിഷയങ്ങള്‍ ഏറെയാണ്. എന്നാല്‍ ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളികള്‍ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റി അധികം ചര്‍ച്ചകള്‍ നടക്കുന്നില്ല.

സെക്സിനു ശേഷം പങ്കാളികള്‍ തമ്മിലുള്ള പെരുമാറ്റങ്ങളാണ് ദാമ്പത്യ ബന്ധങ്ങളെ ശക്തമാക്കുന്നതും തകര്‍ക്കുന്നതും. അതിനാല്‍ സ്നേഹത്തോടെ, ക്ഷമയോടെ, പ്രണയത്തോടെ സെക്സിനു ശേഷമുള്ള നിമിഷങ്ങള്‍ ആഘോഷിക്കുക. സെക്സിലേര്‍പ്പെടുന്ന സമയം ആവേശം നിറഞ്ഞതായിരിക്കും. എന്നാല്‍ ലൈംഗികബന്ധത്തിന് ശേഷമുള്ള അവസ്ഥയോ? അത് ഒന്നുകില്‍ സംതൃപ്തിയുടേതും അനുഭൂതിയുടേതുമായിരിക്കും. അല്ലെങ്കില്‍ തൃപ്തിവരാതെ, നിരാശയിലമര്‍ന്നതായിരിക്കും. ഈ സമയങ്ങളില്‍ പങ്കാളികള്‍ എങ്ങനെ പെരുമാറുന്നു എന്നതിന് ദാമ്പത്യജീവിതത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അനുഭൂതിയുടെ ആഴങ്ങളില്‍ മുങ്ങിയശേഷമുള്ള വിശ്രാന്തിയില്‍ പലരും പല രീതിയിലായിരിക്കും പ്രതികരിക്കുക.

ചില പുരുഷന്‍‌മാര്‍ ലൈംഗിക ബന്ധത്തിന് ശേഷം പങ്കാളിക്ക് പരിഗണനയേ നല്‍കില്ല. തിരിഞ്ഞു കിടന്നുറങ്ങുകയോ ബുക്ക് വായിക്കുകയോ ചെയ്യും. ഇതുവരെ തന്നെ സന്തോഷിപ്പിച്ച പങ്കാളി അടുത്തുണ്ടെന്നുകൂടി ഗൌനിക്കില്ല. ഇത് സ്ത്രീകളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത കടുത്തതായിരിക്കും.

ലൈംഗിക ബന്ധത്തിനു ശേഷം പെട്ടെന്നുതന്നെ എഴുന്നേറ്റ് പഠനത്തിനോ അല്ലെങ്കില്‍ ജോലിത്തിരക്കുകളിലേയ്ക്കു പോകുന്നത് സെക്‌സ് ജീവിതത്തെ യാന്ത്രികമാക്കിയേക്കും. സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്ന ആളുകളുണ്ട്.

99ഇതും ഒഴിവാക്കേണ്ട ഒന്നാണ്. സെക്സ് ആസ്വദിക്കേണ്ട വേളയില്‍ മൊബൈല്‍ ഫോണില്‍ മിസ്സ്ഡ് കോളോ മെസ്സേജോ കാത്തിരിക്കുന്നതും ഒഴിവാക്കണം. സെക്സിനുവേണ്ടി മാത്രമുള്ളതാണോ താനെന്ന ചിന്ത സ്ത്രീകളില്‍ ഉടലെടുക്കാന്‍ പുരുഷന്‍മാരുടെ ഇത്തരം ചെയ്തികള്‍ കാരണമാകും. ലൈംഗികബന്ധത്തിന് ശേഷവും പരസ്പരമുള്ള പ്രണയം പ്രകടിപ്പിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ആ നിമിഷങ്ങളില്‍ സ്ത്രീകള്‍ ഒരു തലോടലോ ചുംബനമോ ആഗ്രഹിക്കും. അത് നല്‍കാന്‍ മടികാണിക്കരുത്. പുരുഷന്‍‌മാര്‍ക്കുമുണ്ടാകും ആഗ്രഹങ്ങള്‍. പങ്കാളിയുടെ കിന്നാരങ്ങള്‍ കേള്‍ക്കാനും അന്നത്തെ സെക്സ് അനുഭവത്തിന്‍റെ അഭിപ്രായം കേള്‍ക്കാനുമൊക്കെ അവനും ആഗ്രഹമുണ്ടാകും.

അതിന് സ്ത്രീകളും മടിക്കേണ്ടതില്ല. സെക്‌സിനു ശേഷം ഏതൊരാളും ബാത്‌റൂമില്‍ പോകാറുണ്ട്. എന്നാല്‍ സെക്സ് കഴിഞ്ഞയുടന്‍ തന്നെ ബാത്ത്‍റൂമിലേക്ക് ഓടുന്നത് ശരിയായ കാര്യമല്ല. വൃത്തിയാക്കുന്നതു നല്ലതാണെങ്കിലും പങ്കാളി സെക്സിന്റെ മൂഡിലായിരിക്കുമ്പോള്‍ തന്നെ ഇത്തരത്തില്‍ കഴുകാനായി പോകുന്നത് നല്ലതല്ല.

എന്നാല്‍, സെക്സ് ഇരുവര്‍ക്കും ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? മുഖം വീര്‍പ്പിച്ച് പരസ്പരം നോക്കാതെ തിരിഞ്ഞു കിടക്കുകയല്ല വേണ്ടത്. എന്ത് കുഴപ്പമാണ് സംഭവിച്ചതെന്ന് ഇരുവരും സംസാരിച്ച് വിലയിരുത്തണം. അടുത്ത തവണ ഈ പാളിച്ച പറ്റാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ എന്തൊക്കെ സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാം. തലോടലും ആശ്വസിപ്പിക്കലും ചുംബനവുമൊക്കെയാവാം. പരസ്പരം കുറ്റപ്പെടുത്തി സംസാരിക്കരുത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*