Breaking News

കേരളത്തിലെ കുഞ്ഞനുജത്തി ദേവികയുടെ ആഗ്രഹം നടത്തി കൊടുത്ത് തമിഴ് താരം സൂര്യ – (വിഡീയോ)

മലയാളത്തിലും നിരവധി ആരാധകരുള്ള നടനാണ് സൂര്യ.പ്രമുഖ നടനായ ശിവകുമാറിന്റെ മകനാണ് സൂര്യ. സൂര്യ വിവാഹം ചെയ്തിരിക്കുന്നത് നടിയായ ജ്യോതികയെയാണ്.ഈ കഴിഞ്ഞ ദിവസമാണ് ‘അമ്മ മഴവില്ലു ഷോ നടന്നത്.മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ എല്ലാം പങ്കെടുത്ത പരിപാടിയിൽ വിശിഷ്ട അതിഥിയായി എത്തിയത് സൂര്യ ആണ്.

അമ്മമഴവില്ലിലേക്കുള്ള തമിഴക ഹീറോ സൂര്യയുടെ വരവ് സംഘടനയിലെ സഹപ്രവര്‍ത്തകര്‍ക്ക് പോലും അമ്പരപ്പായിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും വേറെ ചിലരും മാത്രം അറിഞ്ഞുള്ള നീക്കം. മോഹന്‍ലാല്‍ നേരിട്ടുക്ഷണിച്ചു. സൂര്യ ഉടനടി ആ ക്ഷണം സ്വീകരിച്ചു. അവിടെ തീര്‍ന്നില്ല സൂര്യ സമ്മാനിച്ച അമ്പരപ്പ്. ‘അമ്മ’യ്ക്ക് പത്ത് ലക്ഷം രൂപ സംഭാവന നൽകിയാണ് താരം ചെന്നൈയിലേക്ക് മടങ്ങിയത്. മലയാള സിനിമയിലെ കലാകാരന്മാരെ സഹായിക്കുകയാണ് ഷോയുടെ ലക്ഷ്യം.

‘അമ്മ മഴവില്ല് ഷോക്ക് വേണ്ടി എത്തിയ സൂര്യ തന്റെ കേരളത്തിലെ ഫാൻസിനു വേണ്ടി മീറ്റിങ്ങും ഒരുക്കിയിരുന്നു.അവിടെ വെച്ചാണ് ദേവിക എന്ന ആരാധികയുടെ ആഗ്രഹം സൂര്യ നടത്തി കൊടുത്തത്.തിരുവനന്തപുരത്ത് വെച്ചാണ് പരിപാടി നടന്നത്.

സൂര്യയെ നേരിട്ട് കാണുക എന്ന ആഗ്രഹത്തോടെ ആണ് ദേവിക എന്ന ആരാധിക അവിടെ എത്തിയത്.സൂര്യ തന്റെ ആരാധികയെ ചേർത്ത് പിടിച്ച് ഫോട്ടോ എടുക്കുകയും ചെയ്തു. സൂര്യയെ കാണാൻ വേണ്ടി നിരവധി ആരാധകരാണ് എത്തിയത്.അവരോട് എല്ലാവരോടും ഒപ്പം ഫോട്ടോ എടുക്കാനും സൂര്യ സമയം കണ്ടെത്തി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*