കാമുകനുമായുള്ള സൗന്ദര്യപിണക്കം മരിയയുടെ ജീവിതം തന്നെ മാറ്റി; അതിസുന്ദരിയായ പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെയാണ്…

ഒരുകാലത്ത് ആണ്‍കുട്ടികളുടെ സ്വപ്ന സുന്ദരി ആയിരുന്ന 23കാരിയായ മരിയ ഇന്ന് കണ്ണിന് കാഴ്ചയില്ലാത്ത ബുദ്ധിക്ക് കുറവുള്ള ഒരു സാധാരണ സ്ത്രീയായി മാറിയിരിക്കുകയാണ്. ഒരുപക്ഷേ അതിന്റെ കാരണം കേട്ടാല്‍ എല്ലാവര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല.

മരിയയും ബോയ്ഫ്രണ്ടുമായുള്ള കാര്‍ യാത്രയാണ് മരിയയുടെ വിധി തിരുത്തി എഴുതിയത്. കാറില്‍ യാത്ര ചെയ്യവേ മരിയയും കാമുകനുമായി ഉണ്ടായ ചെറിയ പിണക്കത്തിനൊടുവില്‍ ദേഷ്യപ്പെട്ട കാമുകന്‍ കാറില്‍ നിന്ന് എടുത്തു ചാടുകയും കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിപ്പിക്കുകയും ചെയ്തതാണ് മരിയയുടെ ദുര്‍വിധിക്ക് കാരണം.

കാര്‍ റൈഡിന് പോകാന്‍ മരിയ അരമണിക്കൂര്‍ താമസിച്ചതിന്റെ പേരില്‍ കാമുകനുമായി ഉണ്ടായ കലഹമാണ് മരിയയുടെ ജീവിതം തന്നെ മാറ്റി മറിച്ചത്. 23കാരിയായ മരിയ ഒരു അഡ്വക്കേറ്റ് ആകണമെന്ന മോഹത്തോടെ പഠനം നടത്തിയിരുന്ന കാലത്താണ് അപകടം മരിയയെ തേടി എത്തിയത്. നാവോസ്ബ്രിക്കിലെ അപകടത്തിന് മുന്നേ യൂണിവേഴ്‌സിറ്റിയിലെ തന്റെ ക്ലാസിലെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു മരിയ. ഇപ്പോള്‍ രണ്ട് വര്‍ഷത്തിന് മുന്നേ ഉള്ള ഒരു കാര്യങ്ങളും മരിയയയുടെ ഓര്‍മ്മകളില്‍ ഇല്ല.

ഇപ്പോള്‍ മരിയയുടെ ആഗ്രഹം ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആകണമെന്നാണ്. മ്യൂസിക് തെറാപ്പിയുടെ അന്ധന്മാരുടെ കൂട്ടായ്മയില്‍ പാട്ടുപാടുന്നുമുണ്ട് ഈ യുവതി. പേഴയ സുഹൃത്തുക്കള്‍ക്ക് കണ്ടാല്‍ ഇപ്പോള്‍ മരിയയെ തിരിച്ചറിയാറ് പോലുമില്ല. കാര്‍ അപകടം തലച്ചോറിന് ഉണ്ടാക്കിയ ക്ഷതമാണ് മരിയയുടെ മറവിക്ക് കാരണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*